Tuesday, September 2, 2008

മുജാഹിദുകാരുടെ കാപട്യങ്ങള്‍ !

ശ്രീ എം എം അക് ബറിന്റെ നിച്ച് ഒഫ് ട്രൂത്തും ‘സ്നേഹസംവാദ’വുമൊക്കെ യുക്തിവാദികളെ കുറിച്ചും കേരളത്തിലെ നല്ലവരായ സാമൂഹ്യപ്രവര്‍ത്തകരെകുറിച്ചുമൊക്കെ പ്രചരിപ്പിക്കുന്ന നുണകളും അപവാദങ്ങളും കാണുമ്പോള്‍ ഇക്കൂട്ടരുടെ ഉള്ളില്‍ അള്ളിപ്പിടിച്ചിട്ടുള്ള ഇരുട്ടിന്റെയും സംസ്കാരശൂന്യതയുടെയും ആഴവും പരപ്പും എത്രമാത്രമുണ്ടെന്ന് ആര്‍ക്കും ബോധ്യപ്പെടും।

ഇവരുടെ കാപട്യങ്ങളും കള്ളത്തരങ്ങളും നേരിട്ടു ബോധ്യപ്പെട്ട ഒരാളാണു കൊട്ടുകാരന്‍ । യുക്തിവാദത്തിന്റെ ഇല കൊഴിഞ്ഞുവെന്നും യുക്തിവാദികള്‍ക്കു വംശനാശം വന്നുവെന്നുമൊക്കെ ഗീര്‍വ്വാണം വിടുന്ന അക്ബറും കൂട്ടരും നസ്സാരന്മാരായ എത്രയോ വിമര്‍ശകരുടെ മുന്‍പില്‍ പോലും അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിക്കുന്നതും ബോധം കെട്ടു മൂക്കു കുത്തുന്നതും ഈയുള്ളവന്‍ പലപ്പോഴും നേരിട്ടു കണ്ടിട്ടുണ്ട്.

ഞാന്‍ ജബ്ബാര്‍മാഷുള്‍പ്പെടെയുള്ള യുക്തിവാദികളെ പരിചയപ്പെടുന്നതു പോലും അങ്ങനെയൊരു സന്ദര്‍ഭവുമായി ബന്ധപ്പെട്ടാണ്। ഏതാണ്ട് പത്തു വര്‍ഷത്തോളം മുന്‍പ് എന്റെ നാടായ പെരിന്തല്‍മണ്ണയില്‍ അക്ബറും കൂട്ടരും നടത്തിയ ഒരു പൊറാട്ടു നാടകമായിരുന്നു ആദ്യത്തേത്.

പെരിന്തല്‍മണ്ണയിലെ സ്വതന്ത്ര ചിന്തകനായ ഒരു ചെറുപ്പക്കാരന്‍ ഒരു സായാഹ്നപത്രത്തില്‍ മുഹമ്മദ്നബിയുടെ പ്രവാചകത്വത്തിലെ ചില വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടൊരു ലേഖനമെഴുതി। അന്നു തന്നെ ഇരുനൂറോളം പേര്‍ വരുന്ന ഒരു സംഘം മഹല്ലു മേലാളന്മാര്‍ ആ ചെറുപ്പക്കാരന്റെ വീടു വളയുകയും കൊലവിളിക്കുകയും ചെയ്തു. പിറ്റേ ദിവസം പള്ളിയില്‍ വന്നു മാപ്പു പറയുകയും കലിമചൊല്ലുകയും ചെയ്യാമെന്ന ഉറപ്പു നല്‍കിയും രക്ഷിതാക്കള്‍ കാലുപിടിച്ചു മാപ്പപേക്ഷിക്കുകയും ചെയ്തതുകൊണ്ടു മാത്രം ആ ചെറുപ്പക്കാരനെ അന്നു കൊല ചെയ്യാതെ വിടുകയായിരുന്നു. ഈ സംഭവം നാട്ടില്‍ ചര്‍ച്ചയായി. ആ സായാഹ്ന പത്രം പിറ്റേന്നു തന്നെ പൂട്ടുകയും ചെയ്തു.

ഈ സംഭവവുമായി ബന്ധപ്പെട്ട് തിരൂര്‍ക്കാടുള്ള ഒരു മുജഹിദ് പ്രവര്‍ത്തകന്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു। ഇസ്ലാമില്‍ ബലപ്രയോഗമില്ലെന്നും ആരുമായും ജനാധിപത്യരീതിയില്‍ സംവാദത്തിലേര്‍പ്പെടാന്‍ തങ്ങള്‍ തയ്യാറാണെന്നുമൊക്കെയായിരുന്നു ലഘുലേഖയിലെ വെല്ലുവിളി. ഇതു വായിച്ച ജബ്ബാര്‍മാഷും മഞ്ചേരിയിലെ ഏതാനും ചെറുപ്പക്കാരും നോട്ടീസടിച്ച റഫീഖ്മാഷുമായി നേരിട്ടും കത്തു മുഖേനയും ബന്ധപ്പെട്ടു . ഇസ്ലാമുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും തുറന്ന സംവാദത്തിനു തയ്യാറാണ് എന്നറിയിച്ചുകൊണ്ടായിരുന്നു യുക്തിവാദികള്‍ രംഗത്തു വന്നത്. കെ ഉമ്മര്‍ ‍മൌലവിയും ഇതില്‍ ഇടപെട്ടു. അങ്ങനെ ഒരു സംവാദത്തിനു കളമൊരുങ്ങി. ഒരുക്കങ്ങളെല്ലാം നടത്തിക്കഴിഞ്ഞിട്ടും യുക്തിവാദികളെ വിവരമൊന്നും അറിയിച്ചില്ല. ക്ഷണിച്ചതുമില്ല. കാര്യത്തോടടുത്തതോടെ സംവാദം ഹിന്ദു ക്രിസ്ത്യന്‍ ഇസ്ലാം സംവാദമായി പെട്ടെന്നു രൂപാന്തരപ്പെടുകയും യുക്തിവാദികള്‍ ഔട്ടാവുകയും ചെയ്തു.

പരിപാടി നടക്കുന്ന ദിവസം ജബ്ബാര്‍ മാഷും കുറെ യുക്തിവാദി അനുഭാവികളും സദസ്സില്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു। സംഘാടകനായ മുജാഹിദ് മാഷെ നേരില്‍ കണ്ടു കാര്യമെന്തെന്നന്യേഷിച്ചപ്പോള്‍ അദ്ദേഹം വല്ലാതെ പരുങ്ങുകയും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുകയും ചെയ്തു.

പരിപാടി തുടങ്ങി. ഉമ്മര്‍ മൌലവി [അച്ചടിച്ചു വിതരണം ചെയ്ത ] സ്വാഗതപ്രസംഗം നടത്തി. അതില്‍ വിചിത്രമായ കുറെ വാചകങ്ങള്‍ കേട്ടു ഞങ്ങളെല്ലാം ഞെട്ടിപ്പോയ്യി. ഏതാണ്ടിപ്രകാരമായിരുന്നു സ്വാഗതപ്രസംഗം. “യുക്തിവാദികള്‍ സംവാദത്തിനു വിളിച്ചാല്‍ വരില്ല. അവര്‍ ഒഴിഞ്ഞു മാറും. എം സി ജോസഫും ഏ ടി കോവൂരും ഒഴിഞ്ഞു മാറി. എന്നാല്‍ ഇവിടെ ഒരാള്‍ യുക്തിവാദത്തിന്റെ ഭാഗത്തുനിന്നും പങ്കെടുക്കും. ശ്രീ മായിന്‍ കുട്ടിമേത്തര്‍ക്കു സ്വാഗതം.” .. തുടര്‍ന്നു ഹിന്ദു, ക്രിസ്ത്യന്‍ പ്രതിനിധികള്‍ക്കും സ്വാഗതം പറഞ്ഞു. മായിങ്കുട്ടി മേത്തര്‍ എന്ന ഒരു യുക്തിവാദിയെ ഞങ്ങളാരും കേട്ടിട്ടില്ലായിരുന്നു. ഇതെന്തു മറിമായം. ഞങ്ങള്‍ വീണ്ടും റഫീഖ് മാഷെ വിളിച്ചു കാര്യമന്യേഷിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഓടി രക്ഷപ്പെട്ടു. സംവാദത്തിനു തയ്യാറായി രംഗത്തുവന്ന യുക്തിവാദികളെ വിഡ്ഡികളാക്കാനുള്ള ഗൂഡാലോചന വ്യക്തമായിരുന്നു. ജീവിച്ചിരിപ്പില്ലത്ത എം സി ജോസ്ഫും കോവൂരും വിളിച്ചിട്ടു വന്നില്ല എന്ന കള്ള പ്രചരണത്തിലൂടെ സദസ്സിലുള്ള പാവം വിശ്വാസികളെയും ഇവര്‍ വിഡ്ഢികളാക്കി. യുക്തിവാദികളില്‍‍ ചിലര്‍ സ്റ്റേജില്‍ കയറി സംഘാടകരുമായി സംസാരിച്ചു. ജീവനോടെ ഇവിടെ എത്തിയ യുക്തിവാദികളില്‍ ആര്‍ക്കെങ്കിലും പത്തു മിനിറ്റ് സംസാരിക്കാന്‍ അവസരം തരുമോ എന്നു ആവശ്യപെട്ടെങ്കിലും സമ്മതിച്ചില്ല.
പരിപാടി മുഴുവന്‍ കേട്ട ശേഷം നിരാശരായി പിരിഞു പോവുകയായിരുന്നു। വ്യാജയുക്തിവാദിയായി രംഗത്തു വന്ന മായിങ്കുട്ടി മേത്തര്‍ ഇസ്ലാമിന്റെ ശാസ്ത്രീയതകള്‍ നിരത്തിക്കൊണ്ടു മുജാഹിദുകളുടെ കയ്യടി വാങ്ങുന്ന അശ്ലീലക്കാഴ്ച്ചയാണു അന്നു ഞങ്ങള്‍ കണ്ടത്.

സദസ്യര്‍ക്കുള്ള സംശയദൂരീകരണ വേളയില്‍ യുക്തിവാദികള്‍ സ്റ്റേജില്‍ വരാതിരിക്കാന്‍ മറ്റൊരു ചീഞ്ഞ സൂത്രവും ഇവര്‍ പ്രയോഗിച്ചു। മുസ്ലിം പേരുള്ള ആരെയും ചോദ്യം ചോദിക്കാന്‍ അനുവദിക്കില്ല എന്ന വ്യവസ്ഥ വെച്ചു. അതിനെ മറികടക്കാന്‍ മഞ്ചേരിക്കാരന്‍ ഹാരിസ് പേരു മാറ്റി സ്റ്റേജില്‍ കയറി. ഒരു ചോദ്യം അക് ബറിനോടു ചോദിച്ചു. “പ്രപഞ്ചമുണാക്കുന്നതിനു മുമ്പ് അല്ലാഹുവിന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു എന്നു ഖുര്‍ ആന്‍ പറയുന്നു. ; പ്രപഞ്ചമുണ്ടാകും മുമ്പ് വെള്ളമുണ്ടാകുന്നതെങ്ങനെ?” ഇതായിരുന്നു ചോദ്യം . ഇതിനു മറുപടി പറയുന്നതിനു പകരം ചോദ്യകര്‍ത്താവിനെ അവഹേളിക്കാനാണു അക്ബര്‍ അന്നു ശ്രമിച്ചത്.

ഈ സംഭവമാണ് സത്യത്തില്‍ ഇസ്ലാമിന്റെ പ്രചാരകരോട് അവമതിപ്പും യുക്തിവാദികളോടു ബഹുമാനവും തോന്നാന്‍ ഇടയാക്കിയത്।

മറ്റൊരനുഭവം കൂടി പറയാം। കോഴിക്കോട് ജില്ലയിലെ കൂട്ടാലിട എന്ന സ്ഥലത്ത് മുജാഹിദുകള്‍ ഒരു സംവാദം നടത്തി. യുക്തിവാദമായിരുന്നു വിഷയം. ഒരു ഭാഗത്ത് ജബ്ബാര്‍ മാഷ്; മറുഭാഗത്ത് ചെറിയമുണ്ടം ഹമീദ് മദനിയും, കെ കെ മുഹമ്മദ് സുല്ലമിയും പിന്നെ എം എം അക്ബറും. ജബ്ബാര്‍ മാഷിനു കൊടുത്ത സമയം അര മണിക്കൂര്‍ . അത് ആദ്യം പറയുകയും വേണം . തുടര്‍ന്നു മൂന്നു മുജാഹിദ് നേതാക്കളും [യുക്തിവാദം സ്പെഷ്യലിസ്റ്റുകള്‍] , അവര്‍ക്കു സമയപരിധിയില്ലായിരുന്നു. ഞാനും ഈ സംവാദം കേള്‍ക്കാന്‍ പോയിരുന്നു. ജബ്ബാര്‍ മാഷിന്റെ അര മണിക്കൂര്‍ പ്രഭാഷണത്തിനു മറുപടി പറയാന്‍ കഴിയാതെ മൂന്നു മഹാ പണ്ഡിതന്മാരും അക്ഷരാര്‍ത്ഥത്തില്‍ വിയര്‍ക്കുന്നതും വെള്ളം കുടിക്കുന്നതും അന്നു ഞങ്ങള്‍ നേരട്ടു കണ്ടു.

മറ്റൊരിക്കല്‍ മഞ്ചേരിയില്‍ ഒരു ചിദാനന്ദപുരിസ്വാമിയുടെ മുന്‍പിലും അക്ബര്‍ തോറ്റു തൊപ്പിയിടുന്നത് മഞ്ചേരിക്കാരായ ആയിരക്കണക്കിനാളുകള്‍ കണ്ടു। അതോടെ സംവാദങ്ങളൊക്കെ കണ്ണാടിയോടായി മാറി. സ്വന്തക്കാരെ ചോദ്യങ്ങളുമായി ഒരുക്കി നിര്‍ത്തി ആ ചോദ്യങ്ങള്‍ക്കു മാത്രം ‘മറുപടി’ പറഞ്ഞു തടി തപ്പുന്ന കപടനാടകമാണിന്ന് അക്ബറിന്റെയും കൂട്ടരുടെയും സംവാദങ്ങള്‍!

പാവപ്പെട്ട വിശ്വാസികളെ വഞ്ചിച്ചു കോടികള്‍ സംപാദിക്കുകയും ബെന്‍സു കാറുകളില്‍ സുഖിച്ചുല്ലസിക്കുകയും നാടു നീളെ പെണ്ണു കെട്ടുകയുമൊക്കെ ചെയ്യുന്ന ഈ കള്ളനാണയങ്ങളെക്കാള്‍ എത്രയോ നല്ലവരും സത്യസന്ധരുമാണു എനിക്കു പരിചയമുള്ള യുക്തിവാദികള്‍। അവരുടെയൊക്കെ ജീവിതം തുറന്ന പുസ്തകങ്ങളുമാണ്. ആര്‍ക്കും അതു നേരില്‍ കണ്ടു മനസ്സിലാക്കാം. ഒരു പ്രതിഫലവും ഇച്ഛിക്കാതെ ഒരുപാടു പീഡനങ്ങളും അക്രമങ്ങളും സഹിച്ച് അവര്‍ നടത്തുന്ന ധീരമായ ഇടപെടലുകള്‍ മാതൃകാപരം തന്നെയാണ്. മതം വിറ്റു ജീവിക്കുന്ന കാട്ടു കള്ളന്മാര്‍ക്ക് അവരുടെ ധാര്‍മ്മികതയെ ചോദ്യം ചെയ്യാന്‍ അര്‍ഹതയില്ല.


സ്നേഹ സംവാദം മാസികയില്‍ ജബ്ബാര്‍മാഷിനെയും യുക്തിവാദികളെയും അധിക്ഷേപിച്ചുകൊണ്ടുള്ള വാചകക്കസര്‍ത്തുകള്‍ കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ കാര്യങ്ങളാണ് ഇവിടെ കുറിച്ചിടുന്നത്.

21 comments:

അനില്‍@ബ്ലോഗ് said...

ഇത്തരം പരിപാടികള്‍ത്തു നിര്‍വധി തവണ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. പലപ്പോഴും ഔദ്യോഗിക പക്ഷത്തിന്റെ കൂടെ (എന്റ്റെ ഒരു സുഹൃത്തിന്റെ കൂടെ). സ്ഥിരം പരിപാടികള്‍ അന്യമത പണ്ഡിത്നമ്മാരെ വിളീക്കുക, സ്നേഹ സംവാദം നടത്തുക എന്നതാണ്. ഒരു കാര്യം സമ്മതിക്കാതെ വയ്യ ചില പുലികള്‍ക്കു ഖുര്‍ആന്റെ മൊത്തം കാര്യം കാണാപ്പാഠമാണ്. മറ്റുള്ളവര്‍ അത്രക്കു തയ്യാറെടുത്താവില്ല വരിക. അപ്പോള്‍ ആരു ഷൈന്‍ ചെയ്യും?

പിന്നെ സംവാദം നടത്തി ആരെയെങ്കിലും ബോധവല്‍ക്കരിക്കാം എന്നു കരുതുന്നെങ്കില്‍ തെറ്റി. ഇതു നേരിട്ട് ഇറക്കിയ പുസ്തകമാണെന്ന ധാരണ പുലര്‍ത്തുന്ന ആളുകളെ എന്തു പറഞ്ഞാണ് മറിച്ചു ചിന്തിപ്പിക്കുക?
അതുമല്ലെങ്കില്‍ ഗണനീയമായ ഒരു ശതമാനത്തിനു ഇതെല്ലാം അറിയാം.പക്ഷെ അറിയില്ലെന്നു നടിക്കുകയാണ്. അതു ഒരു അച്ചടക്കത്തിന്റെ ഭാഗം പോലെ.

ഇസ്ലാം മതം വെളിച്ചം കാണണം എന്നു എനിക്കാഗ്രഹമുണ്ടു.അതിനാല്‍ ഇത്തരം പോസ്റ്റുകളീല്‍ വരുന്നു എന്നു മാത്രം.

കൊട്ടുകാരന്‍ said...

എം എം അക്ബര്‍ ഒഴിഞ്ഞു മാറുന്നു!

യുക്തിവാദം ചക്രശ്വാസം വലിക്കുന്നു എന്നു കളിയാക്കുന്ന നിച്ച് ഒഫ് ട്രൂത്തുകാരന്‍ യുക്തിവാദികളില്‍നിന്നുമൊഴിഞ്ഞു മാറിയതിന്റെ നാറ്റക്കഥ കൂടി നാട്ടുകാര്‍ അറിയണം.

മുജാഹിദുകാരായ സാധാരണക്കാര്‍ യുക്തിവാദികളെ സംവാദത്തിനു വെല്ലു വിളിക്കുക പതിവായിരുന്നു. വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് യുക്തിവാദികള്‍ പലപ്പോഴും തയ്യാറായി വരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ എന്തെക്കിലും ഞഞ പിഞ്ഞ പറഞ്ഞ് ഈ വിഭാഗം ഒഴിഞ്ഞു മാറുകയാണു പതിവ്. നിരവധി തെളിവുകള്‍ എനിക്കറിയാം.

ഒരനുഭവമാണു ഞാന്‍ ആദ്യം പറഞ്ഞത്.

നിലംബൂരില്‍ യുക്തിവാദികള്‍ ഇടക്കിടെ സെമിനാറും ചര്‍ച്ചയും നടത്താറുണ്ട്. ഇതെല്ലാം കേട്ട് വിറളിയെടുത്ത മതക്കാര്‍ പലതവണ അക്ബറിനെയും കൂട്ടരെയും സംവാദത്തിനു കൊണ്ടു വരാന്‍ ശ്രമം നടത്തിയെങ്കിലും അക്ബറ് തയ്യാറായില്ല. എന്നാല്‍ അക്കാര്യം അവര്‍ യുക്തിവാദികളുടെ മുന്‍പില്‍ മറച്ചു വെക്കുകയും വെല്ലുവിളി തുടരുകയും ചെയ്തു. അതു മനസ്സിലാക്കിയ യുക്തിവാദികള്‍ അക്ബറിനെ നിലംബൂരില്‍ വെച്ചു കയ്യോടെ പിടിച്ചു സംവാദത്തിനു ക്ഷണിച്ചു. പല ഒഴിവുകഴിവും പറഞ്ഞുകൊണ്ട് അക്ബര്‍ കുതറി മാറി. ആദ്യം പറഞ്ഞത് “എനിക്കു മൂന്നു കൊല്ലത്തേക്കു ബുക്കിങാണ്‍” എന്നായിരുന്നു , എങ്കില്‍ മൂന്നുകൊല്ലം കഴിഞ്ഞുള്ള ഒരു ഡെയ്റ്റു മതി എന്നു യുക്തിവാദികള്‍ പറഞ്ഞു. അപ്പോള്‍ “ഞാന്‍ ഗള്‍ഫ് പര്യടനത്തിലായിരിക്കും “ എന്നൊക്കെ പറഞ്ഞു. ഒഴിവുണ്ടാകുന്ന സമയത്തു മതി എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം അടവു മാറ്റി. ജബ്ബാറിനെപ്പോലുള്ളവര്‍ പ്രകോപനമുണ്ടാക്കു. ആളുകളെ നിയന്ത്രിക്കാന്‍ കഴിയില്ല. എന്നാണു പിന്നെ പറഞ്ഞ ന്യായം. യുക്തിവാദികള്‍ മറ്റൊരു നിര്‍ദ്ദേശം വെച്ചു. ആള്‍ക്കൂട്ടം വേണ്ട, അടച്ച മുറിയിലാകാം. അതു വീഡിയോയില്‍ പകര്‍ത്താം. അപ്പോള്‍ പ്രകോപനത്തിന്റെ പ്രശ്നമില്ലല്ലോ. ഈ നിര്‍ദ്ദേശം കേട്ടതോടെ അള മുട്ടിയ അക്ബറ് കാര്യം തുറന്നു പറഞ്ഞു “ യുക്തിവാദികള്‍ക്കു മൈലേജുണ്ടാക്കുന്ന ഒരു പരിപാടിക്കും താല്‍പ്പര്യമില്ല” ഇതാറ്യിരുന്നു ഒടുവിലത്തെ വാദം .

സംവാദം നടന്നാല്‍ മൈലേജ് യുക്തിവാദികള്‍ക്കു തന്നെയാകുമെന്ന് അദഹത്തിനുറപ്പുണ്ട് എന്നു വ്യക്തം.

എങ്കില്‍ പിന്നെ ഈ ഗീര്‍വ്വാണങ്ങളൊക്കെ നിര്‍ത്തി വേറെ പണിക്കു പോയിക്ക്കൂടേ ഈ കൂട്ടര്‍ക്ക്?

mayavi said...

സ്വന്തക്കാരെ ചോദ്യങ്ങളുമായി ഒരുക്കി നിര്‍ത്തി ആ ചോദ്യങ്ങള്‍ക്കു മാത്രം ‘മറുപടി’ പറഞ്ഞു തടി തപ്പുന്ന കപടനാടകമാണിന്ന് അക്ബറിന്റെയും കൂട്ടരുടെയും സംവാദങ്ങള്‍!its right
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നല്ല വരുമാനംകിട്ടിന്നതിനാലല്ലെ അക്ബറും കൂട്ടരും ഇസ്ലാമിക പ്രചാരണത്തിനിറങ്ങുന്നത്? ശമ്പളം കുവൈത്തില്‍ നിന്നും, ക്യാമറാമന്റെ ശമ്പളം സൌദിയില്‍ നിന്നും ആണെന്നാണ്‍ വിശ്വസനീയ കേന്ദ്രത്തില്‍ നിന്നറിയാന്‍ കഴിഞ്ഞത്.

ea jabbar said...

ജമാ അത്തെ ഇസ്ലാമിയെ തിരിച്ചറിയാന്‍ വായിക്കുക:- 1, 2, 3, 4, 5

Then said...

തകരപ്പാട്ട ചുമ്മാ അങ്ങു തട്ടി വിട്ടതാണെന്നു തോന്നുന്നു.

“നിസ്സാരന്മാരായ എത്രയോ വിമര്‍ശകരുടെ മുന്‍പില്‍ പോലും അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിക്കുന്നതും ബോധം കെട്ടു മൂക്കു കുത്തുന്നതും ഈയുള്ളവന്‍ പലപ്പോഴും നേരിട്ടു കണ്ടിട്ടുണ്ട്.“

എന്ന് എഴുതിയതു വായിച്ചു. ഇപ്പറഞ്ഞതൊന്നും എനിക്ക് തോന്നിയിട്ടില്ല.

http://www.youtube.com ല്‍ mm akbar എന്നടിച്ചാല്‍ കിട്ടുന്നതു കണ്ടാല്‍ അങ്ങേരു വെള്ളം കുട്ച്ചെന്നു തോന്നുന്നില്ലല്ലോ.

Then said...

യു. കലാനാഥന്‍ യുക്തിവാദിയാണോ? അദ്ദേഹവുമായി അക്ബറിന്റെ ഒരു സംവാദം നടന്നെന്നു കേട്ടു.

ali said...

കള്ളന് kanhi വച്ചവര്‍
യുക്തി വാദികള്‍ എന്ന സ്വയം വിശേഷിപ്പിക്കുന്ന അന്ത വിശ്വാസികളും അഹങ്കാരികളും ആയവര്‍ എന്ത് കിട്ടിയാലും അത് മത വിരുദ്മാക്കാന് വിധക്തരയാവരുടെ ചില വിവരങ്ങള്‍ അറിയിക്കാന്‍ താല്പര്യം
adhyme ന്താന്‍ കൊടുത്ത hedding നോക്കാം. വ്യഭിച്ചരിക്കരുത് മോഷ്ടിക്കരുത് തുടങ്ങിയ അരുതുകള്‍ മതപരമായ ചില വിലക്കുകളാണ് മതപരമായ അത്തരം വിലക്കുകള്‍ മത അനുയായികളേ ഉധേഷിച്ചുണ്ടാക്കിയതാണ് ........................
ഭൌധിക ജീവിതം മാത്രമേയുള്ളുവെന്നു കരുതുന്ന യുക്തിവാദികളും മതത്തെ അനുസരിക്കണമെന്നു പറഞ്ചാല്‍ അങ്ങനെ ചെയ്യാന്‍ പലര്‍ക്കും കഴിന്തെന്നു വരില്ല
(ഏറ്റുമാനൂര്‍ ശിവ കുമാര്‍ "യുക്തിവാദികളുടെ സാമുഹ്യ വീക്ഷണം" യുക്തിവദപ്രചരനവെദി)
എന്റെ പുന്നാര തകരപ്പാട്ടെ നിങ്ങള്‍ മതത്തെ അനുസരിക്കണ്ട പക്ഷെ സാമാന്യ മര്യാദയും നിയമങ്ങളുമെങ്കിലും പാലിക്കണമേന്നപെക്ഷിക്കുന്നതോടപ്പം കള്ളന് kanhci വെക്കുന്ന ഏര്‍പ്പാട് നിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു . കാരണം nhangalkk കേരളത്തില്‍ സ്വൈര്യമായി ജീവിക്കണം അത് കൊണ്ട് യുക്തി വാദി കളോട് അവരുടെ കള്ളന്‍ മാരെ എത്രയും പെട്ടുന്ന് കേരളത്തില്‍ നിന്ന് പിന്‍വലിച്ചു നിങ്ങളുടെ സ്വര്‍ഗമായ ചിനയിലെക്കയ്ക്കാന്‍ അപേക്ഷിക്കുന്നു. വേണ്ടത് അടിയന്തിരമായി ചെയ്യുക. അവിടെ ആയാല്‍ ആ കള്ളന്‍ മാരെ വധശിക്ഷക്ക് വിധേയരാക്കി ശവം കച്ചവടവും ചെയ്യാം
ഇതാണോ നിങ്ങളുടെ യുക്തി vadam
ഇപ്പോള്‍ ഇത്ര ബാക്കി പിന്നെ
അക്ഷരത്തെറ്റ് പൊറുക്കുക മലയാളം ടൈപ് ചെയ്യാന്‍ അറിയില്ല അത് കൊണ്ടാണ്

zubaida said...
This comment has been removed by the author.
ziya said...

പ്രിയ തകരപാട്ടെ..താന്കളുടെ ബ്ലോഗിലെ പല കാര്യങ്ങളില്‍ അഭിപ്രായ വ്യതാസം തോന്നുന്നു.കാരണം.അക്ബറിന്റെ പല പ്രോഗ്രാമ്മുകളും കണ്ടിട്ട് അതില്‍ അദ്ദേഹം ഏതെങ്കിലും ചോദ്യത്തിന് വിയര്‍ക്കുന്നതായോ അല്ലെങ്കില്‍ വ്യക്തമായ മറുപടി നല്കാത്തതായോ തോന്നിയിട്ടില്ല..കലാനാതന്‍ മാഷുമായുള്ള(Jan 2004) സംവാദത്തിലും അദ്ദേഹം മികച്ചു നിന്നതായി തോന്നി..
യുക്തി യുക്തിവാദികള്‍ക്ക് മാത്രം അവകാശപെട്ടതോ?

ziya said...

പ്രിയ തകരപാട്ടെ..താന്കളുടെ ബ്ലോഗിലെ പല കാര്യങ്ങളില്‍ അഭിപ്രായ വ്യതാസം തോന്നുന്നു.കാരണം.അക്ബറിന്റെ പല പ്രോഗ്രാമ്മുകളും കണ്ടിട്ട് അതില്‍ അദ്ദേഹം ഏതെങ്കിലും ചോദ്യത്തിന് വിയര്‍ക്കുന്നതായോ അല്ലെങ്കില്‍ വ്യക്തമായ മറുപടി നല്കാത്തതായോ തോന്നിയിട്ടില്ല..കലാനാതന്‍ മാഷുമായുള്ള(Jan 2004) സംവാദത്തിലും അദ്ദേഹം മികച്ചു നിന്നതായി തോന്നി..
യുക്തി യുക്തിവാദികള്‍ക്ക് മാത്രം അവകാശപെട്ടതോ?

zubaida said...

ea jabbar
Age: 52
Gender: Male
Astrological Sign: Capricorn
Zodiac Year: Sheep
Industry: Accounting
Occupation: അധ്യാപനം
Location: മലപ്പുറം : കേരളം : India

ith vayikkuka
bakki pinne

mohammad ali said...

ssd dddsss

ali said...

ഇതാണോ യുക്തിവാദം എന്തെങ്കിലും കല്ല്‌ വച്ച നുണ സാമുഹ്യ സാംസ്‌കാരിക മത പ്രവര്‍ത്തകരുടെ പേരില്‍ പറഞതു പിന്നെ പ്രതികരണം ഇല്ലാതെ മുങ്ങുക.
പിന്നെ എവിടെ എങ്കിലും പുതിയ വല്ല പച്ച പൊള്ളും പറഞതു വരിക.
ഇത് വല്ലാത്ത യുക്തിവാദം തന്നെ "ഗതികേടേ നിന്റെ പേരോ യുക്തിവാദം"
അതോ "അസത്യ പ്രചാരണമേ നിയോ യുക്തിവാദം"
മനസ്സിലാവാത്തത് കൊണ്ടു ചോദിച്ചതാണ്.

eajabbar said...
This comment has been removed by the author.
mohammad ali said...
This comment has been removed by the author.
nasih said...

പ്രാര്തനയിലോ അതിന്റെ ഫലത്തിലോ വിശ്വാസമില്ലാത്തവരാണല്ലോ നിങ്ങള്‍ , ഒരു ശാപ പ്രാര്‍ത്ഥന യ്ക് നിങ്ങള്‍ തയ്യാറാവുമോ ? അല്ലെങ്കില്‍ "ഞങ്ങള്‍ പറയുന്നതു സത്യമാല്ലെങ്ങില്‍ ഞങ്ങളുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ" എന്ന് പറയുവാനുള്ള ധൈര്യമെന്കിലും നിങ്ങള്‍കുണ്ടാവുമോ ?

കൊട്ടുകാരന്‍ said...

യു. കലാനാഥന്‍ യുക്തിവാദിയാണോ? അദ്ദേഹവുമായി അക്ബറിന്റെ ഒരു സംവാദം നടന്നെന്നു കേട്ടു.

----------------------------
കലാനാഥന്‍ മാഷുമായി മാത്രമല്ല; ജബ്ബാര്‍മാഷുമായും ഒരു തവണ [ഒരു തവണ മാത്രം] അക്ബര്‍ സംവാദം നടത്തിയിട്ടുണ്ട്. അക്കാര്യം ഞാന്‍ തന്നെ സൂചിപ്പിച്ചിട്ടുമുണ്ട്.
അന്നു വെള്ളം കുടിച്ചതില്‍ പിന്നെയാണ് ജബ്ബാറ്മാഷുമായി സംവാദം വേണ്ടെന്നു വെച്ചത്.
കലാനാഥന്‍ ശാസ്ത്രം പറയും. അതിന് എന്തെങ്കിലുമൊക്കെ പറഞ്ഞു രക്ഷപ്പെടാമെന്ന ആത്മവിശ്വാസമുണ്ട് അക്ബറിനും കൂട്ടര്‍ക്കും. പക്ഷെ ഖുര്‍ ആനും ഹദീസും പഠിച്ച ജബ്ബാര്‍മാഷിന്റെ അടുത്ത് ഇവരുടെ പരിപ്പൊന്നും വേവില്ല എന്നു കൊണ്ടറിഞ്ഞിട്ടുണ്ട്. അതാണു കാര്യം.

കൊട്ടുകാരന്‍ said...

കൂട്ടാലിടയില്‍ നടന്ന സംവാദത്തിന്റെ കാസറ്റ് എന്റെ കയ്യിലുണ്ട്. അത് അടുത്ത പോസ്റ്റില്‍ ചുരുക്കി എഴുതാന്‍ ശ്രമിക്കാം.
--------
ശാപപ്രാര്‍ഥനയോ!

അല്ല കൂട്ടരേ നിങ്ങളുടെ ദെവത്തിന് പ്രാര്‍ത്ഥിച്ചും പറഞ്ഞു കൊടുത്തും ശ്രദ്ധ ക്ഷണിച്ചാല്‍ മാത്രമേ ഈ യുക്തിവാദികള്‍ എന്ന കൂട്ടര്‍ ഇവിടെ ദൈവത്തിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടേന്ന കാര്യം മനസ്സിലാക്കാനൊക്കുകയുള്ളോ?
ആരും പ്രാര്‍ത്ഥിക്കാതെ തന്നെ മുഴുവന്‍ യുക്തിവാദികളെയും അങ്ങു ശപിച്ചു നശിപ്പിച്ചു കൂടേ? ഈ സര്‍വ്വശക്തന്!

zubaida said...

ബഹുമാനപെട്ട കൊട്ടുകാരന്‍ മൌന വ്രതം അവസനിപ്പിച്ചല്ലോ, ഇനി എഴുതാന്‍ ബാക്കി വച്ചത് എഴുതാം ഇന്ഷാ അല്ല്.

zubaida said...

ബഹുമാനപെട്ട കൊട്ടുകാരന്‍ മൌന വ്രതം അവസനിപ്പിച്ചല്ലോ, ഇനി എഴുതാന്‍ ബാക്കി വച്ചത് എഴുതാം ഇന്ഷാ അല്ല്.

ponnemadathil said...

ഡാര്‍വിന്‍ തിയറി ഗീബല്‍സിയന്‍ തിയറി ഇവിടെ വായിക്കുക