Tuesday, August 12, 2008

മതം ; ധാര്‍മ്മികത!

ബലാല്‍സംഗം: 10വയസ്സുകാരി അപകടനിലയില്‍; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍കുണ്ടംകുഴി(കാസര്‍കോട്) : മദ്രസയില്‍ ക്ളാസിനെത്തിയ പത്തു വയസുകാരിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്തു। ഗുരുതരമായി പരിക്കേറ്റ പെകുട്ടി പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടില്ല. ബേഡകം മൂന്നാംകടവ് ഖിലര്‍ ജുമാമസ്ജിദ് മദ്രസ അധ്യാപകന്‍ മലപ്പുറം കുളത്തൂര്‍ വല്ലക്കോട് തൊട്ടിയിലെ കുഞ്ഞാലന്റെ മകന്‍ വി ടി അയൂബിനെ (28) പൊലീസ് അറസ്റ് ചെയ്തു. മദ്രസയില്‍ അഞ്ചാം ക്ളാസില്‍ പഠിക്കുന്ന പെകുട്ടിയാണ് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. ഞായറാഴ്ച വൈകിട്ട് ക്ളാസ് കഴിഞ്ഞ ശേഷം അഞ്ചരയോടെ പെകുട്ടിയെ അധ്യാപകന്‍ മദ്രസയോടു ചേര്‍ന്നുള്ള താമസ സ്ഥലത്തേക്ക് വിളിപ്പിക്കുകയായിരുന്നു. മുറിയടച്ച് കടന്നുപിടിച്ചതോടെ ഭയന്നുവിറച്ച പെകുട്ടി കുതറിയോടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഒരു മണിക്കൂറിനു ശേഷം പെകുട്ടി അവശ നിലയില്‍ വീട്ടിലെത്തി. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ സംഭവം ആരോടും പറഞ്ഞില്ല. രാത്രിയോടെ കുട്ടിക്ക് രക്തസ്രാവമുണ്ടായതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് കുറ്റിക്കോലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരതരമായതിനാല്‍ രാത്രി ഒന്നോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പെകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്. കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി. മദ്രസയില്‍ വളരെ കുറച്ചു കുട്ടികളാണ് പഠിക്കുന്നത്. പെകുട്ടികളുടെ എണ്ണം നാമമാത്രം. മൂന്നു വര്‍ഷം മുമ്പാണ് അയൂബ് ഇവിടെ അധ്യാപകനായി എത്തിയത്. നോട്ടുപുസ്തകം പരിശോധിക്കാനെന്ന് പറഞ്ഞ് കുട്ടികളെ അധ്യാപകന്റെ താമസസ്ഥലത്ത് കൊണ്ടുപോകുന്നത് പതിവാണ്. പീഡനത്തിനിരയായ കുട്ടിയെ കുറച്ചുദിവസം മുമ്പും മുറിയിലേക്ക് വിളിപ്പിച്ച് ശല്യം ചെയ്തിരുന്നു. മറ്റ് ചില കുട്ടികളെയും പീഡിപ്പിച്ചതായി അയൂബ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആദൂര്‍ സിഐ ടി പി രഞ്ജിത്ത്, ബേഡകം എസ്ഐ ടി പി സുമേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.

മകള്‍ ജീവനെടുക്കിയത് പീഡനം മൂലമെന്ന് സിസ്റ്റന്‍ അനുപം മേരിയുടെ പിതാവ്
കൊല്ലം: സിസ്റ്റര്‍ അനുപം മേരി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കോവെന്റിലുണ്ടായ പീഡനം മൂലമാണെന്ന് പിതാവ് കുണ്ടറ കാഞ്ഞിരക്കോട് സെന്റ് ജൂഡ് വില്ലയില്‍ പാപ്പച്ചന്‍ പറഞ്ഞു। ഇതുപോലെ വേറെ ഒരു കന്യാസ്ത്രിക്കും ഇനി പീഡനം അനുഭവിക്കേണ്ട വരരുതെന്നും അദ്ദേഹം പറഞ്ഞു। മരണവിവരം അറിഞ്ഞ് കോവെന്റില്‍ എത്തിയ തന്നെ ഒരു നോക്കു കാണാന്‍ മാത്രമേ അനുവദിച്ചുള്ളു. തന്നെ മറ്റൊരു മുറിയില്‍ ഇരുത്തിയശേഷം മൃതദേഹം മറ്റൊരു മുറിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും പാപ്പച്ചന്‍ പറഞ്ഞു. ഏറെ നാളായി തന്റെ മകള്‍ പലവിധ പീഡനങ്ങളും അനുഭവിക്കുകയായിരുന്നു. ഇക്കാര്യങ്ങളൊന്നും മകള്‍ വീട്ടിലെത്തുമ്പോള്‍ പറയാറില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നിന് സഹോദരന്‍ ഗള്‍ഫില്‍ പോകുന്നതുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ മകള്‍ കോവെന്റില്‍ നടക്കുന്ന പല പീഡന കാര്യങ്ങളെക്കുറിച്ചും അമ്മയോട് പറഞ്ഞിരുന്നു. ഇനി അങ്ങോട്ട് പോകുന്നില്ലെന്നും സഭാ വസ്ത്രംപോലും അഴിക്കാന്‍ പോലും മകള്‍ മുതിര്‍ന്നതായി സിസ്റ്ററുടെ പിതാവ് പറഞ്ഞു. സിസ്റ്റര്‍ അല്‍ഫിയയാണ് പീഡിപ്പിക്കുന്നതില്‍ മുന്നില്‍ നിന്നിരുന്നതെന്ന് അനുപം മേരി ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം പള്ളിയില്‍ അടക്കണമെങ്കില്‍ ബിഷപ്പിന്റെ അനുവാദം വേണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് സ്വന്തം സ്ഥലത്ത് സംസ്കാരം നടത്തിക്കൊള്ളാമെന്ന് പാപ്പച്ചന്‍ പറഞ്ഞു. വനിതാ കമീഷന്‍ അംഗങ്ങളായ മീനാക്ഷി തമ്പാന്‍, ഡി ദേവി എന്നിവര്‍ സന്ദര്‍ശിച്ചു.


ദേശാഭിമാനി. 12-8-०८

ഇവരോ ധാര്‍മ്മികതയുടെ കാവല്‍ക്കാര്‍

4 comments:

യാരിദ്‌|~|Yarid said...

കൊട്ടുകാരാ. ഇതൊക്കെ പരസ്യമായി പറയാന്‍ കൊള്ളാമൊ? ഇതൊക്കെ നമ്മുടെ സഭയുടെയും, മദ്രസയിലെയുമൊക്കെ പേപിടിച്ച അച്ചന്മാര്‍ക്കും മൌലവിമാര്‍ക്കും പറഞ്ഞിട്ടുള്ളതാണ്. ഇവരൊക്കെ ചെയ്യുന്നതു പുണ്യകര്‍മ്മങ്ങളാണ്. സമുദായത്തിനു വേണ്ടി ഫലേഛ കൂടാതെ ചെയ്യുന്ന സേവനങ്ങള്‍.. ത്ഫൂ‍ൂ..!

കിരണ്‍ തോമസ് തോമ്പില്‍ said...

പട്ടാമ്പിയില്‍ നടന്ന കൂട്ടക്കൊലക്ക്‌ കാരണം മിശ്രവിവാഹമാണ്‌ എന്നെഴുതിയ ചന്ദ്രികകാരും കൂട്ടരും ഇതെങ്ങനെ എഴുതും എന്ന് ഓര്‍ക്കാന്‍ വയ്യ.

മതം ഉള്ള ജീവന്‍

കാട്ടിപ്പരുത്തി said...

ഇത്ര തറയാവാണോ - തകര കൊട്ടാന്‍ ?
ഓരോ വ്യക്തിയുടെ കുറ്റവും മതത്തിന്റെ മേല്‍ കൂട്ടികെട്ടി തകരകൊട്ടുന്ന വെറും തറവേല

ponnemadathil said...

ഡാര്‍വിന്‍ തിയറി ഗീബല്‍സിയന്‍ തിയറി ഇവിടെ വായിക്കുക