Thursday, May 14, 2009

ഭീരുക്കളുടെ വെല്ലുവിളി

ബീമാപ്പള്ളിയുടെ ബ്ലോഗ് കാണാന്‍ മനോഹരം തന്നെ.
പക്ഷെ വിഭവങ്ങള്‍ക്ക് ഒരു 40 കൊല്ലത്തെയെങ്കിലും പഴക്കം കാണും.
ഇതൊക്കെ എത്രയോ വട്ടം കണ്ടതും കേട്ടതുമല്ലേ? ഗാന്ധിജിയും ബര്‍ണാഡ്ഷായും ആനിബസന്റും അങ്ങനെ കുറെ മഹാന്മാര്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ മുഹമ്മദ് നബിയെപ്പറ്റിയും ഇസ്ലാമിനെപ്പറ്റിയും പറഞ്ഞ ഏതാനും വാചകങ്ങള്‍ കൊണ്ട് പ്രതിരോധിക്കാവുന്നതാണോ ഇസ്ലാമിനെതിരെ ജബ്ബാര്‍മാഷെപ്പോളുള്ള യുക്തിവാദികള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍?
ആ മഹാന്മാരൊക്കെ ഇസ്ലാമിനെ ആഴത്തില്‍ പഠിച്ചാണോ അങ്ങനെ പറഞ്ഞത്? എങ്കില്‍ അവരൊക്കെത്തന്നെയല്ലേ ഏറ്റവും കടുത്ത നരകശിക്ഷക്ക് അര്‍ഹര്‍? എല്ലാം മനസ്സിലാക്കിയിട്ടും ദീനില്‍ വിശ്വസിക്കാന്‍ കൂട്ടാക്കാതെ നബിക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് എഴുതിക്കൊടുത്ത് തങ്ങളുടെ വിശ്വാസങ്ങളില്‍ ഉറച്ചു നിന്നവര്‍ക്ക് എന്ത് ആത്മാര്‍ഥതയാണുള്ളത്? അതില്‍ തന്നെ പലരും നിരീശ്വരവാദികളുമായിരുന്നു !
ഒരു ജന്മം തന്നെ ഇസ്ലാം പഠിക്കാനും വിമര്‍ശിക്കാനും ഉഴിഞ്ഞു വെച്ച ജബ്ബാര്‍മാഷെപ്പോലുള്ളവര്‍ കിറുകൃത്യമായ റഫറന്‍സോടെ നംബറിട്ട ഉദ്ധരണികളോടെയാണ് കാര്യങ്ങള്‍ പറയുന്നത്. മറുപടി പറയുന്നവര്‍ ഇത്ര കൃത്യത പാലിക്കുന്നതായി കാണുന്നുമില്ല. ഇസ്ലാമിന്റെ വളര്‍ച്ചയെക്കുറിച്ച് വീമ്പു പറയുന്നതില്‍ അര്‍ഥമില്ല. ഇവിടെ കേരളത്തില്‍ ഒരു സാധാരണ മുക്കുവസ്ത്രീക്ക് , ലോകമെമ്പാടും ലക്ഷക്കണക്കിന്‍ ആരാധകരുള്ള മനുഷ്യദേവിയായി വിലസാന്‍ പറ്റുന്നത് -അതും ഈ സാക്ഷര കേരളത്തില്‍ ശാസ്ത്രയുഗത്തില്‍-നാം കാണുന്നു. ആളുകളുടെ വിശ്വാസ ശീലമാണതിനു കാരണം. അല്ലാതെ ആ സ്ത്രീയുടെ ദിവ്യത്വമല്ല. ഇക്കാര്യം മുസ്ലിം സുഹൃത്തുക്കളും സമ്മതിക്കുമല്ലോ. അപ്പോള്‍ ആള്‍ബലമല്ല കാര്യം . മറ്റു മതങ്ങളിലും ആളു കുറവൊന്നുമല്ലല്ലോ. എന്നിട്ടും ബൈബിളിലെ തെറ്റും വൈരുദ്ധ്യവും പറഞ്ഞു ക്രിസ്തുമതത്തെ വിമര്‍ശിക്കാന്‍ നിങ്ങള്‍ തുനിയുന്നു,. കോടിക്കണക്കിനു ക്രിസ്തുമതവിശ്വാസികളും , ക്രിസ്തുവിനെ പുകഴ്ത്തിയ ആയിരക്കണക്കിനു ബുദ്ധിജീവികളും മഹാന്മാരൂമൊക്കെ നിങ്ങളുടെ കണക്കില്‍ വെറും വിഡ്ഡികളോ?

..................................
ജബ്ബാര്‍ മാഷെ ധൈര്യമുണ്ടെങ്കില്‍ വാ ..[ഗുസ്തിക്കാണോ] എന്നു വെല്ലു വിളിക്കുന്ന കമന്റ് ഇട്ട ബീമാപ്പള്ളിയുടെ ബ്ലോഗ്ഗില്‍ ഞാന്‍ കുറെ ദിവസം മുമ്പ് ഇങ്ങനെയൊരു കമന്റ് ഇട്ടിരുന്നു. ധൈര്യം കൊണ്ടായിരിക്കാം ആ കമന്റ് ചവറ്റു കുട്ടയില്‍ ഇട്ടത്!

Monday, March 30, 2009

എന്താണീ വര്‍ഗീയത?
എം.എന്‍. കാരശ്ശേരി

ഈ തിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ചര്‍ച്ചാപ്രമേയമായിക്കൊണ്ടിരിക്കുകയാണ്‌ വര്‍ഗീയത. ഏതു കക്ഷിക്കാണ്‌ വര്‍ഗീയതയുള്ളത്‌, ഏതു മുന്നണിക്കാണ്‌ വര്‍ഗീയവാദികളുമായി ബന്ധമുള്ളത്‌ എന്നീ കാര്യങ്ങളില്‍ തര്‍ക്കമുണ്ടെങ്കിലും വര്‍ഗീയത ചീത്തയാണ്‌ എന്ന കാര്യത്തില്‍ ആര്‍ക്കും എതി
രില്ല!
സാധാരണ കേള്‍ക്കാറുള്ള ചോദ്യം:
അവനവന്റെ നാട്ടുകാരെയോ ജാതിക്കാരെയോ ഭാഷക്കാരെയോ സ്‌നേഹിക്കുന്നത്‌ തെറ്റാണോ? അവരെ സേവിക്കുന്നത്‌ കുറ്റമാണോ?
അല്ല. ഒറ്റയേ്‌ക്കാ കൂട്ടായോ അത്തരം സംഗതികള്‍ ചെയ്യുന്നവരെ സമുദായസ്‌നേഹികള്‍ എന്നാണ്‌ വിളിക്കാറ്‌; വര്‍ഗീയവാദികള്‍ എന്നല്ല.
വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, സാമൂഹിക പരിഷ്‌കരണം തുടങ്ങി പല രംഗങ്ങളിലും പിന്നാക്കം നി'ുന്ന സമുദായങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത്‌ രാഷ്ട്രസേവനം തന്നെയാണ്‌. ശ്രീനാരായണഗുരു, സനാ ഉല്ലാ മക്തിത്തങ്ങള്‍, അയ്യങ്കാളി, വി.ടി. ഭട്ടതിരിപ്പാട്‌ മുതലായ പരിഷ്‌കര്‍ത്താക്കളുടെ സംഭാവനകള്‍ ഓര്‍ത്തുനോക്കുക. അത്തരം സാമുദായിക മുന്നേറ്റങ്ങളിലൂടെയാണ്‌ രാഷ്ട്രം പുരോഗമിക്കുന്നത്‌.
ഏതെങ്കിലും ഒരു വിഭാഗത്തിനോടുള്ള ഈ പരിഗണന അധികാരത്തിനു വേണ്ടി ഉപയോഗിക്കുമ്പോള്‍ സംഗതി മാറുന്നു. സമുദായസേവനത്തിന്റെ രാഷ്ട്രീയവത്‌കരണമാണ്‌ അപ്പോള്‍ നടക്കുന്നത്‌. സമുദായ സ്‌നേഹം രാഷ്ട്രീയത്തിലെ സാമുദായികവാദമായി കോലം മറിയുന്ന സ്ഥിതിയാണത്‌. അധികാരലാഭത്തിനു വേണ്ടി ഭാഷ, ജാതി, മതം മുതലായവയെ വൈകാരികമായി ഉപയോഗിക്കുന്ന അവസ്ഥ അപ്പോള്‍ വന്നുചേരുന്നു. ഇപ്പറഞ്ഞ സാമുദായികവാദം സാമൂഹിക ജീവിതത്തിന്റെ പുറംപോക്കില്‍ കഴിഞ്ഞുകൂടുന്നവര്‍ക്കു വേണ്ടിയാവുമ്പോള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും; അത്തരം ദുരവസ്ഥയില്ലാത്ത സമൂഹങ്ങള്‍ക്കു വേണ്ടിയാവുമ്പോള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും.
ഇവിടെ വരാനിടയുള്ള എതിര്‍വാദം:
ജനാധിപത്യവ്യവസ്ഥയില്‍ ഏതു വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയ്‌ക്ക്‌ പരിഹാരം ഉണ്ടാകണമെങ്കിലും അധികാരത്തില്‍ പങ്കു കിട്ടണം. വംശം, ഭാഷ, വര്‍ണം, ജാതി, മതം, പ്രദേശം, ലിംഗം മുതലായ പലതിന്റെ പേരിലും പലവിധമായ വിവേചനങ്ങള്‍ നമ്മുടെ ജനാധിപത്യത്തില്‍ നടക്കുന്നുണ്ട്‌. ഭാഷാന്യൂനപക്ഷങ്ങളും മതന്യൂനപക്ഷങ്ങളും അടിയാളജാതിക്കാരും സ്‌ത്രീകളും നേരിട്ടുകൊണ്ടിരിക്കുന്ന അനീതികള്‍ ആലോചിക്കുക. ഡല്‍ഹിയില്‍ സിഖുകാരും ഗുജറാത്തില്‍ മുസ്‌ലിങ്ങളും ഒറീസ്സയില്‍ ക്രിസ്‌ത്യാനികളും കൊലകള്‍ക്ക്‌ ഇരയായ അനുഭവം ഉദാഹരണം.
മറുപടി: ഇത്തരം അനീതികള്‍ അവയ്‌ക്ക്‌ വിധേയരാവുന്ന വിഭാഗത്തിന്റെ മാത്രം കാര്യമല്ല; ജനാധിപത്യസമൂഹത്തിന്റെ പൊതുപ്രശ്‌നമാണ്‌. അതിനു കൂട്ടായി പരിഹാരം കാണണം. ഏതെങ്കിലും തരത്തിലുള്ള ന്യൂനപക്ഷത്തിന്റെ വിഷമങ്ങള്‍ ആ വിഭാഗത്തിനു മാത്രമായി പരിഹരിക്കാന്‍ കഴിയില്ല. അവര്‍ ന്യൂനപക്ഷമാണ്‌ എന്നതുതന്നെ കാരണം.
സാമുദായികവാദം കൊണ്ട്‌ ചില പിന്നാക്കക്കാര്‍ക്ക്‌ ആനുകൂല്യങ്ങളും സൗകര്യങ്ങളുമൊക്കെ നേടിയെടുക്കാന്‍ സാധിച്ചേക്കുമെങ്കിലും രാഷ്ട്രത്തിലെ ഭിന്നവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു വിശാലാടിസ്ഥാനത്തില്‍ പരിഹാരം കാണുവാന്‍ അതു പ്രാപ്‌തമാവുകയില്ല.
സ്വന്തം വിഭാഗത്തോടുള്ള സ്‌നേഹം മുന്‍നിര്‍ത്തി മാത്രം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന സാമുദായികവാദത്തിനു പല പരിമിതികള്‍ ഉണ്ടെങ്കിലും അന്യവിഭാഗങ്ങളോടു വെറുപ്പ്‌ പ്രചരിപ്പിക്കാത്ത കാലത്തോളം അതിനെ വര്‍ഗീയം എന്നു കുറ്റപ്പെടുത്താനാവില്ല.

അവഗണിതരും അവശരും ചൂഷിതരും ആയി ചില വിഭാഗങ്ങള്‍ മുഖ്യധാരയ്‌ക്ക്‌ പുറത്ത്‌ പുലരാനിടയാവുന്നതുകൊണ്ടാണ്‌ സാമുദായികവാദം ഉരുവം കൊള്ളുന്നത്‌. അത്തരം അനീതികള്‍ ഇല്ലായ്‌മ ചെയ്യാന്‍ ജനാധിപത്യം പ്രാപ്‌തി നേടുമ്പോള്‍ സാമുദായികവാദം അപ്രസക്തമായിത്തീരും.
സാമുദായികവാദത്തിനു വികാരതീവ്രത തീ കൊടുക്കുമ്പോഴാണ്‌ അതു വര്‍ഗീയവാദമായി ചുട്ടുപഴുക്കുന്നത്‌.
വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ട മതവും ജാതിയും എന്നപോലെ ഏതുവിഷയവും വികാരത്തിന്റെ വാതകം ആക്കി തീ കൊടുക്കാം. മുംബൈയിലെ ശിവസേനാനേതാവ്‌ ബാല്‍താക്കറെ പ്രാദേശികതയെയും ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ. നേതാവ്‌ പ്രഭാകരന്‍ ഭാഷയെയും ആണ്‌ കത്തിക്കു
ന്നത്‌.
എന്താണ്‌ വര്‍ഗീയവാദം?
സാമുദായികവാദവുമായി അതിനുള്ള വ്യത്യാസമെന്താണ്‌?
സ്വന്തക്കാരോടുള്ള സ്‌നേഹമാണ്‌ സാമുദായികവാദം. സ്വന്തമല്ലാത്ത എല്ലാറ്റിനോടുമുള്ള വെറുപ്പാണ്‌ വര്‍ഗീയവാദം.
ഒരു വിഭാഗത്തിന്‌ ഇന്നയിന്ന ആനുകൂല്യങ്ങള്‍ വേണമെന്ന അപേക്ഷയാണ്‌ സാമുദായികവാദം. ഒരു വിഭാഗം ഇന്നയിന്ന കാര്യങ്ങള്‍ പിടിച്ചെടുക്കും എന്ന പ്രഖ്യാപനമാണ്‌ വര്‍ഗീയവാദം.
സാമുദായികവാദം സാമാന്യമായി യുക്തിയും വിവേകവും ഉപയോഗിക്കുമ്പോള്‍ വര്‍ഗീയവാദം ശക്തിയും വികാരവും ഉപയോഗിക്കുന്നു. ആദ്യത്തെ കൂട്ടര്‍ക്ക്‌ ആശയമാണ്‌ ആയുധം. രണ്ടാമത്തെ കൂട്ടര്‍ക്ക്‌ ആയുധമാണ്‌ ആശയം.
ജനാധിപത്യത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ്‌ സാമുദായികവാദം പ്രവര്‍ത്തിക്കുന്നത്‌. വര്‍ഗീയവാദത്തിനു ജനാധിപത്യത്തില്‍ വിശ്വാസമില്ല. അതുകൊണ്ടാണ്‌ വര്‍ഗീയവാദികള്‍ പാര്‍ലമെന്റ്‌മന്ദിരം ആക്രമിക്കുന്നത്‌.
സംവാദം സാമുദായികവാദത്തിനു പറ്റും; വര്‍ഗീയവാദത്തിനു പറ്റില്ല. ഫ്രനാവടക്കൂ' എന്നതാണ്‌ അതിന്റെ ആജ്ഞ. ഇല്ലെങ്കില്‍ നാവരിയും എന്നും.
സൂക്ഷിച്ചുനോക്കൂ: ഫാസിസം തന്നെയാണ്‌ വര്‍ഗീയവാദം. ഹിറ്റ്‌ലര്‍ യഹൂദവിരോധം അടിസ്ഥാനമാക്കിയാണ്‌ ആര്യവംശാധിപത്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചത്‌. ഇന്ത്യയില്‍ മുസ്‌ലിംവിരോധം ആധാരമാക്കി ഹിന്ദുവര്‍ഗീയതയും ഹിന്ദുവിരോധം ആധാരമാക്കി മുസ്‌ലിംവര്‍ഗീയതയും മുന്നേറുന്നു.
ആര്യവംശാധിപത്യം എന്നു പറയുമ്പോലെത്തന്നെ ഫാസിസ്റ്റ്‌ ആശയമാണ്‌ ഹിന്ദുരാഷ്ട്രം, ഇസ്‌ലാമികരാഷ്ട്രം എന്നീ സങ്കല്‌പങ്ങള്‍. ഫ്രരാഷ്ട്രമതം' എന്നത്‌ ആ മതത്തില്‍ പ്പെടാത്തവരെയൊക്കെ പൗരാവകാശങ്ങളില്ലാത്ത രണ്ടാം കിടക്കാരായി തരം കെടുത്തി ഒരു മതവിഭാഗത്തിന്റെ ഏകാധിപത്യം നടപ്പാക്കുക എന്ന സ്വപ്‌നമാണ്‌. ജനാധിപത്യത്തിന്റെ അടിസ്ഥാന വിശ്വാസമായ മനുഷ്യരുടെ തുല്യത എന്ന ചിന്തയുമായി അതിനു ബന്ധമില്ല.
അവശതാനിവാരണം എന്നതിനപ്പുറം സാമുദായികവാദത്തിനു പ്രത്യയശാസ്‌ത്രങ്ങളൊന്നുമില്ല. പ്രശ്‌നങ്ങള്‍ക്കു പരിഹാരമായാല്‍ ആ വാദം തീര്‍ന്നു. വര്‍ഗീയവാദം ഒരു പ്രത്യയശാസ്‌ത്രമാണ്‌. വെറുപ്പിന്റെ രാഷ്ട്രീയമാണത്‌. സ്വന്തം വംശം, മതം മുതലായവയുടെ പേരില്‍ അധികാരം പിടിച്ചടക്കുക എന്നതാണ്‌ അതിന്റെ ലക്ഷ്യം.

ഫ്രദൈവത്തിന്റെ ഭരണം' എന്ന പേരില്‍ പുരോഹിതര്‍ നാടുഭരിക്കുക എന്നതാണ്‌ വര്‍ഗീയവാദികളുടെ മതരാഷ്ട്ര സങ്കല്‌പത്തിന്റെ ഉള്ളടക്കം. അത്‌ ജനാധിപത്യവിരുദ്ധമാണ്‌ എന്നു വ്യക്തം. ആ കൂട്ടരും ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ പേരില്‍, ജനാധിപത്യവ്യവസ്ഥയ്‌ക്കകത്തു തന്നെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ജനാധിപത്യത്തിന്റെ വഴിയിലൂടെയാണ്‌ ആര്യാധിപത്യത്തിന്റെ അവതാരപുരുഷനായ ഹിറ്റ്‌ലര്‍ അധികാരത്തിലെത്തിയത്‌!
എന്തിന്റെ പേരില്‍ പുലരുന്ന വര്‍ഗീയവാദവും ഹിംസയില്‍ അധിഷ്‌ഠിതമാണ്‌. നിരപരാധികളെയും അപരാധികളെയും ഒരുപോലെ കൊല്ലാന്‍ തയ്യാറാവുക എന്നതാണ്‌ അതിന്റെ സന്ദേശം; അല്ലെങ്കില്‍ മരിക്കാനൊരുങ്ങുക എന്ന്‌. കൊന്നാല്‍ ഇഹലോകത്തും മരിച്ചാല്‍ പരലോകത്തും ഫ്രവീരസ്വര്‍ഗം' എന്നതാണ്‌ അതിന്റെ പ്രലോഭനം. പ്രതിരോധത്തിന്റെ പേരില്‍ ആക്രമണങ്ങളെയും പ്രത്യാക്രമണങ്ങളെയും ന്യായീകരിക്കുക എന്നതാണ്‌ അതിന്റെ നീതിശാസ്‌ത്രം.
കൊലപാതകം എങ്ങനെയാണ്‌ രാഷ്ട്രീയപ്രവര്‍ത്തനമാകുന്നത്‌, സമാധാനലംഘനം എങ്ങനെയാണ്‌ ജനസേവനമാകുന്നത്‌ എന്ന്‌ വര്‍ഗീയവാദത്തോട്‌ ചോദിക്കാന്‍ നാം പലപ്പോഴും വിട്ടുപോകുന്നു.
നമ്മള്‍ ഓര്‍ത്തിരിക്കണം:
ഏതു തരം വര്‍ഗീയവാദവും ജനവിരുദ്ധമാണ്‌. എന്നിട്ടും അതില്‍ ആളെക്കൂട്ടാന്‍ അതിന്റെ നേതാക്കള്‍ക്കു കഴിയുന്നു- ജനാധിപത്യത്തിന്റെ ഒരു കുഴപ്പം ജനങ്ങള്‍ക്കെതിരായി ജനങ്ങളെ ഉപയോഗിക്കാന്‍ അതില്‍ പഴുതുണ്ട്‌ എന്നതാണ്‌.

മാതൃഭൂമി[30-3-09]

Sunday, January 25, 2009

അക്ബറും കൂട്ടരും വെള്ളം കുടിച്ചതെങ്ങനെ?

കൂട്ടാലിട സംവാദം

യുക്തിചിന്തയും വിശ്വാസവും

ജബ്ബാര്‍മാഷ് വിഷയം അവതരിപ്പിച്ചുകൊണ്ടു പറഞ്ഞതിന്റെ ചുരുക്കം ഏതാണ്ട് ഇങ്ങനെ:-

വിശ്വാസങ്ങള്‍ കുരുന്നു മനസ്സുകളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതിനാല്‍ മനുഷ്യമനസ്സില്‍ വേരുറച്ചു കിടക്കുന്നു. അന്ധമായ വിശ്വാസങ്ങളില്‍ ഉറച്ചു പോയ മനസ്സുകള്‍ക്കു സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയുകയില്ല. അവര്‍ തങ്ങളുടെ യുക്തി മുഴുവന്‍ ആ വിശ്വാസത്തെ ന്യായീകരിക്കാനും മറ്റുള്ളവരുടെ വിശ്വാസങ്ങളെ എതിര്‍ക്കാനും മാത്രം ഉപയോഗിക്കും. ഈ രണ്ടു കാര്യത്തിലും യുക്തിവാദികളെപ്പോലും കടത്തി വെട്ടുന്ന യുക്തിചിന്ത അവര്‍ക്കുണ്ട്. എന്നാല്‍ സ്വന്തം വിശ്വാസം അതെത്ര തന്നെ യുക്തിരഹിതവും വൈരുദ്ധ്യം നിറഞ്ഞതുമായാലും അതിനെതിരെ സ്വതന്ത്രമായ വിമര്‍ശനചിന്ത ഇക്കൂട്ടര്‍ക്ക് അസാധ്യമാണ്.
ഈ പറഞ്ഞതിനുള്ള ഉദാഹരണങ്ങള്‍:
1. ക്രിസ്തു മതത്തിനെതിരെ മുസ്ലിം പണ്ഡിതര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം അവര്‍ ദൈവത്തിനു പുത്രനുണ്ടെന്നു വിശ്വസിക്കുന്നു എന്നതാണ്. അത് ദൈവത്തിന്റെ ഏകത്വത്തിനും അന്തസ്സിനും ചേരാത്ത വിശ്വാസമാണ്. യുക്തിക്കു നിരക്കാത്തതാണു ദൈവപുത്രവാദം.
അതേ സമയം മുസ്ലിം വേദമായ ഖുര്‍ ആനില്‍ തന്നെ യേശു ദൈവപുത്രനാണെന്നു പച്ചയായിത്തന്നെ പറയുന്നുണ്ട്। അതിങ്ങനെ:-

“ഇമ്രാന്റെ പുത്രി മറിയം തന്റെ ‘ഫര്‍ജ്’ കാത്തു സൂക്ഷിച്ചു। അങ്ങനെ നമ്മുടെ ആത്മാവില്‍നിന്നും നാം അതില്‍ ഊതി....”(66:12; 21:91)

ഇവിടെ മറിയമിന്റെ യോനിയില്‍ അല്ലാഹു ഊതിയതിനാലാണ്‍ അവള്‍ യേശുവിനെ ഗര്‍ഭം ധരിച്ചതെന്നു ഖുര്‍ ആന്‍ പ്രസ്താവിക്കുമ്പോള്‍ യേശുവിന്റെ പിതാവ് അല്ലാഹുവല്ലാതെ മറ്റാരാണ്? അക്ഷരാര്‍ത്ഥത്തില്‍ തന്നെ യേശു ദൈവപുത്രനാണെന്നു ഖുര്‍ ആന്‍ വ്യക്തമാക്കിയിരിക്കെ ക്രിസ്റ്റ്യാനികള്‍ മറ്റൊരര്‍ത്ഥത്തില്‍ ദൈവത്തെ പുത്രവത്സലനായ ഒരു പിതാവിന്റെ സ്ഥാനത്തു കാണുന്നതിന്റെ യുക്തിയെ മുസ്ലിംങ്ങള്‍ ചോദ്യം ചെയ്യേണ്ടതുണ്ടോ?

യേശു ദൈവപുത്രനാണെന്നും അദഹം കുരിശില്‍ മരിച്ചെന്നും പറയുന്നത് ദൈവനിന്ദയായി മുസ്ലിംങ്ങള്‍ വ്യാഖ്യാനിക്കുന്നു। എന്നാല്‍ ദൈവത്തെ ഇതിലും പരിഹാസ്യമായി നിന്ദിക്കുന്നു എന്നു മറ്റുള്ളവര്‍ക്കു വ്യാഖ്യാനിക്കാവുന്ന എത്രയോ കാര്യങ്ങള്‍ ഖുര്‍ ആനിലുണ്ട്.

ഉദാഹരണം: മുഹമ്മദ് നബിയുടെ പിതൃസഹോദരനായിരുന്ന അബൂലഹബിനെ പേരെടുത്തു ചീത്ത പറയുന്ന അധ്യായമാണ് സൂറ്ത്തുലഹബ് । മുസ്ലിംങ്ങള്‍ നിസ്കാരവേളയില്‍ ഓതുന്ന ഈ അധ്യായം വാസ്തവത്തില്‍ ഒരു തെറിപ്പാട്ടല്ലേ? ഇതൊക്കെ ദൈവത്തിന്റെ വെളിപാടാണെന്നു പറയുന്നതും ദൈവനിന്ദയായി മറ്റുള്ളവര്‍ക്കു വ്യാഖ്യാനിക്കാമല്ലോ. അല്‍ അഹ്സാബ് എന്ന അധ്യായത്തില്‍ ദൈവത്തിന്റെ അന്തസ്സിനും നിലവാരത്തിനും ചേരാത്ത നിരവധി സൂക്തങ്ങളുണ്ട്.

ഉദാഹരണം: നബിയുടെ വീട്ടില്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നതും അദ്ദേഹത്തിന്റെ ഭാര്യമാരോടു സൊറപറയുന്നതും നബിക്ക് ഇഷ്ടമല്ല। അക്കാര്യം തുറന്നു പറയാന്‍ നബിക്കു ലജ്ജയുണ്ടെങ്കിലും അല്ലാഹുവിനു ലജ്ജയില്ല എന്നൊക്കെ വിശദീകരിക്കുന്ന വാക്യം. ദത്തുപുത്രന്റെ ഭാര്യയെ മൊഴി ചൊല്ലിച്ചു നബി കല്യാണം കഴിച്ച അന്നു രാത്രി ആളുകള്‍ കല്യാണസല്‍ക്കാരം കഴിഞ്ഞു പിരിഞ്ഞു പോകാതെ ചുറ്റിപ്പറ്റി നിന്നപ്പോള്‍ അതില്‍ അസഹ്യത തോന്നി അവതരിപ്പിച്ച ഈ വാക്യങ്ങള്‍ എങ്ങനെയാണു ദൈവത്തിന്റെ വെളിപാടാവുക? വീട്ടിലെ ഒരു കാര്യസ്ഥനെക്കൊണ്ടു നബിക്കു പറയിപ്പിക്കാവുന്ന നിസ്സാരകാര്യങ്ങളൊക്കെ ഇങ്ങനെ പ്രപഞ്ചസൃഷ്ടാവായ ദൈവത്തെ കൊണ്ടു പറയിച്ചതും ദൈവനിന്ദയല്ലേ? പ്രപഞ്ചം ഉണ്ടാക്കും മുമ്പേ തയ്യാറാക്കി വെച്ച ഒരു ഗ്രന്ഥത്തിലെ വാക്യങ്ങളാണു ഖുര്‍ ആന്‍ എന്നു പറയുന്നു. അതിലെങ്ങനെ ഇത്തരം ബാലിശവും അപ്രസക്തവുമായ കാര്യങ്ങളുണ്ടായി?

അല്ലാഹുവും മലക്കുകളും നബിക്കു സ്വലാത്തു ചൊല്ലുന്നു എന്ന വാക്യത്തിലും ദൈവനിന്ദ കാണാമല്ലോ. സ്രഷ്ടാവായ ദൈവം സൃഷ്ടിയായ മനുഷ്യന്റെ പിന്നാലെ സ്വലാത്തും ചൊല്ലി നടക്കുമോ?
2। ഹിന്ദുക്കള്‍ക്കെതിരെയുള്ള പ്രധാന വിമര്‍ശനം അവര്‍ വിഗ്രഹാരാധന നടത്തുന്നു എന്നാണല്ലൊ. ഹജ്ജ് എന്ന പേരില്‍ മുസ്ലിംങ്ങള്‍ മക്കയില്‍ നടത്തുന്നതിനപ്പുറം എന്തു വിഗ്രഹാരാധനയാണ് ഹിന്ദുക്കള്‍ നടത്തുന്നത്? കൊടുങ്ങല്ലൂരും തിരുപ്പതിയിലുമുള്ള എല്ലാ ആചാരങ്ങളും ഹജ്ജിലുണ്ട്. ദൈവത്തിനു പ്രതീകങ്ങള്‍ സങ്കല്‍പ്പിച്ച് അതിനു ചുറ്റും പ്രദക്ഷിണം നടത്തുന്നതും ബലിയറുക്കുന്നതും മൊട്ടയടിക്കുന്നതും കല്ലെറിയുന്നതുമൊക്കെത്തന്നെയല്ലേ വിഗ്രഹാരാധന? സഫാ മര്‍വാ കുന്നുകള്‍ അല്ലാഹുവിന്റെ പ്രതീകങ്ങളണെന്നു ഖുര്‍ ആനില്‍ പറയുന്നുമുണ്ട്. [ആയത്ത് ഓതി] .പ്രതീകാരാധന അല്ലാഹുവിനായാല്‍ യുക്തിഭദ്രവും മറ്റു ദൈവങ്ങള്‍ക്കായാല്‍ അതു വിഗ്രഹാരാധനയുമാണെന്ന യുക്തി ബാലിശമല്ലേ?

മറ്റു മതങ്ങള്‍ക്കെതിരെ ഉന്നയിക്കാവുന്ന എല്ലാ ആരോപണങ്ങളും ഇസ്ലാമിനെതിരെയും ഉന്നയിക്കാം. പക്ഷെ ഒരു മുസ്ലിം വിശ്വാസി തന്റെ വിശ്വാസങ്ങളൊക്കെ യുക്തിയാണെന്നും ശാസ്ത്രീയമാണെന്നും വാദിക്കാന്‍ യുക്തി മെനയുന്നു. തന്റെ വിശ്വാസങ്ങളിലും യുക്തിരഹിതമായ കാര്യങ്ങളുണ്ടെന്നു സമ്മതിക്കുകയുമില്ല. എല്ലാ വിശ്വാസങ്ങളും യുക്തിരഹിതമാണെന്നതാണു സത്യം. അതുകൊണ്ടു തന്നെ വിശ്വാസങ്ങളില്‍ ഏതു സത്യം ഏതു വ്യാജം എന്നു താരതമ്യം ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല.
ദൈവം ഉണ്ടോ ഇല്ലേ എന്ന തര്‍ക്കത്തിനു മാഷ് ആദ്യമേ പഴുതു കൊടുത്തില്ല. പ്രപഞ്ചത്തിനു പിന്നില്‍ ഒരു മഹാശക്തിയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. അതു പക്ഷെ മതം പരിചയപ്പെടുത്തുന്ന ദൈവങ്ങള്‍ അല്ല. അതെല്ലാം പ്രാകൃത മനുഷ്യന്റെ ബാലിശമായ ഭാവനകള്‍ മാത്രമായിരുന്നു. ഈ വിശദീകരണം അക്ബറിനും കൂട്ടര്‍ക്കും അവര്‍ റെഡിമെയ്ഡായി കരുതി വെച്ചിരുന്ന എല്ലാ കാര്യങ്ങളും മാറ്റി വെച്ച് അപ്രതീക്ഷിതമായ വിമര്‍ശനങ്ങള്‍ക്കു മറുപടി പറയേണ്ട ഗതികേടുണ്ടാക്കി. അവര്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ വെള്ളം കുടിക്കുന്ന കാഴ്ച്ച സദസ്സിലുണ്ടായിരുന്ന ആയിരത്തോളം പേര്‍ കണ്ടു നിന്നു. അരമണിക്കൂര്‍ മാഷ് പറഞ്ഞ കാര്യങ്ങള്‍ക്കു മറുപടി പറയാ‍ന്‍ മൂന്നു പേര്‍ക്കും ഇഷ്ടം പോലെ സമയമുണ്ടായിട്ടും മാഷ് പറഞ്ഞ ഒരു വിമര്‍ശനത്തിനു പോലും തൃപ്തികരമായ് മറുപടി പറയാന്‍ കഴിഞ്ഞില്ല. അക്ബറും ചെറിയമുണ്ടവും കാര്യമായി ഒന്നും പറയാതെ നിര്‍ത്തുകയാണുണ്ടായത്. മുഹമ്മദ് സുല്ലമി കുറെ ഉരുണ്ടു മറിഞ്ഞ് സമയം കളഞ്ഞു. സദസ്സിലുണ്ടായിരുന്ന മുജാഹിദ് പ്രവരകരുടെ മുഖത്ത് നിരാശയും അസഹിഷ്ണുതയും കാണപ്പെട്ടു. വെള്ളക്കുപ്പികള്‍ കാലിയായിട്ടും ചിലര്‍ പിന്നെയും അതെടുത്തു വായിലേക്കു കമഴ്ത്തുന്നതും . സിഗററ്റ് കത്തിച്ച് തലമാറി വായപൊള്ളിക്കുന്നതുമൊക്കെ അന്നു ഞങ്ങള്‍ കണ്ടു.!

Tuesday, September 2, 2008

മുജാഹിദുകാരുടെ കാപട്യങ്ങള്‍ !

ശ്രീ എം എം അക് ബറിന്റെ നിച്ച് ഒഫ് ട്രൂത്തും ‘സ്നേഹസംവാദ’വുമൊക്കെ യുക്തിവാദികളെ കുറിച്ചും കേരളത്തിലെ നല്ലവരായ സാമൂഹ്യപ്രവര്‍ത്തകരെകുറിച്ചുമൊക്കെ പ്രചരിപ്പിക്കുന്ന നുണകളും അപവാദങ്ങളും കാണുമ്പോള്‍ ഇക്കൂട്ടരുടെ ഉള്ളില്‍ അള്ളിപ്പിടിച്ചിട്ടുള്ള ഇരുട്ടിന്റെയും സംസ്കാരശൂന്യതയുടെയും ആഴവും പരപ്പും എത്രമാത്രമുണ്ടെന്ന് ആര്‍ക്കും ബോധ്യപ്പെടും।

ഇവരുടെ കാപട്യങ്ങളും കള്ളത്തരങ്ങളും നേരിട്ടു ബോധ്യപ്പെട്ട ഒരാളാണു കൊട്ടുകാരന്‍ । യുക്തിവാദത്തിന്റെ ഇല കൊഴിഞ്ഞുവെന്നും യുക്തിവാദികള്‍ക്കു വംശനാശം വന്നുവെന്നുമൊക്കെ ഗീര്‍വ്വാണം വിടുന്ന അക്ബറും കൂട്ടരും നസ്സാരന്മാരായ എത്രയോ വിമര്‍ശകരുടെ മുന്‍പില്‍ പോലും അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിക്കുന്നതും ബോധം കെട്ടു മൂക്കു കുത്തുന്നതും ഈയുള്ളവന്‍ പലപ്പോഴും നേരിട്ടു കണ്ടിട്ടുണ്ട്.

ഞാന്‍ ജബ്ബാര്‍മാഷുള്‍പ്പെടെയുള്ള യുക്തിവാദികളെ പരിചയപ്പെടുന്നതു പോലും അങ്ങനെയൊരു സന്ദര്‍ഭവുമായി ബന്ധപ്പെട്ടാണ്। ഏതാണ്ട് പത്തു വര്‍ഷത്തോളം മുന്‍പ് എന്റെ നാടായ പെരിന്തല്‍മണ്ണയില്‍ അക്ബറും കൂട്ടരും നടത്തിയ ഒരു പൊറാട്ടു നാടകമായിരുന്നു ആദ്യത്തേത്.

പെരിന്തല്‍മണ്ണയിലെ സ്വതന്ത്ര ചിന്തകനായ ഒരു ചെറുപ്പക്കാരന്‍ ഒരു സായാഹ്നപത്രത്തില്‍ മുഹമ്മദ്നബിയുടെ പ്രവാചകത്വത്തിലെ ചില വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടൊരു ലേഖനമെഴുതി। അന്നു തന്നെ ഇരുനൂറോളം പേര്‍ വരുന്ന ഒരു സംഘം മഹല്ലു മേലാളന്മാര്‍ ആ ചെറുപ്പക്കാരന്റെ വീടു വളയുകയും കൊലവിളിക്കുകയും ചെയ്തു. പിറ്റേ ദിവസം പള്ളിയില്‍ വന്നു മാപ്പു പറയുകയും കലിമചൊല്ലുകയും ചെയ്യാമെന്ന ഉറപ്പു നല്‍കിയും രക്ഷിതാക്കള്‍ കാലുപിടിച്ചു മാപ്പപേക്ഷിക്കുകയും ചെയ്തതുകൊണ്ടു മാത്രം ആ ചെറുപ്പക്കാരനെ അന്നു കൊല ചെയ്യാതെ വിടുകയായിരുന്നു. ഈ സംഭവം നാട്ടില്‍ ചര്‍ച്ചയായി. ആ സായാഹ്ന പത്രം പിറ്റേന്നു തന്നെ പൂട്ടുകയും ചെയ്തു.

ഈ സംഭവവുമായി ബന്ധപ്പെട്ട് തിരൂര്‍ക്കാടുള്ള ഒരു മുജഹിദ് പ്രവര്‍ത്തകന്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു। ഇസ്ലാമില്‍ ബലപ്രയോഗമില്ലെന്നും ആരുമായും ജനാധിപത്യരീതിയില്‍ സംവാദത്തിലേര്‍പ്പെടാന്‍ തങ്ങള്‍ തയ്യാറാണെന്നുമൊക്കെയായിരുന്നു ലഘുലേഖയിലെ വെല്ലുവിളി. ഇതു വായിച്ച ജബ്ബാര്‍മാഷും മഞ്ചേരിയിലെ ഏതാനും ചെറുപ്പക്കാരും നോട്ടീസടിച്ച റഫീഖ്മാഷുമായി നേരിട്ടും കത്തു മുഖേനയും ബന്ധപ്പെട്ടു . ഇസ്ലാമുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും തുറന്ന സംവാദത്തിനു തയ്യാറാണ് എന്നറിയിച്ചുകൊണ്ടായിരുന്നു യുക്തിവാദികള്‍ രംഗത്തു വന്നത്. കെ ഉമ്മര്‍ ‍മൌലവിയും ഇതില്‍ ഇടപെട്ടു. അങ്ങനെ ഒരു സംവാദത്തിനു കളമൊരുങ്ങി. ഒരുക്കങ്ങളെല്ലാം നടത്തിക്കഴിഞ്ഞിട്ടും യുക്തിവാദികളെ വിവരമൊന്നും അറിയിച്ചില്ല. ക്ഷണിച്ചതുമില്ല. കാര്യത്തോടടുത്തതോടെ സംവാദം ഹിന്ദു ക്രിസ്ത്യന്‍ ഇസ്ലാം സംവാദമായി പെട്ടെന്നു രൂപാന്തരപ്പെടുകയും യുക്തിവാദികള്‍ ഔട്ടാവുകയും ചെയ്തു.

പരിപാടി നടക്കുന്ന ദിവസം ജബ്ബാര്‍ മാഷും കുറെ യുക്തിവാദി അനുഭാവികളും സദസ്സില്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു। സംഘാടകനായ മുജാഹിദ് മാഷെ നേരില്‍ കണ്ടു കാര്യമെന്തെന്നന്യേഷിച്ചപ്പോള്‍ അദ്ദേഹം വല്ലാതെ പരുങ്ങുകയും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുകയും ചെയ്തു.

പരിപാടി തുടങ്ങി. ഉമ്മര്‍ മൌലവി [അച്ചടിച്ചു വിതരണം ചെയ്ത ] സ്വാഗതപ്രസംഗം നടത്തി. അതില്‍ വിചിത്രമായ കുറെ വാചകങ്ങള്‍ കേട്ടു ഞങ്ങളെല്ലാം ഞെട്ടിപ്പോയ്യി. ഏതാണ്ടിപ്രകാരമായിരുന്നു സ്വാഗതപ്രസംഗം. “യുക്തിവാദികള്‍ സംവാദത്തിനു വിളിച്ചാല്‍ വരില്ല. അവര്‍ ഒഴിഞ്ഞു മാറും. എം സി ജോസഫും ഏ ടി കോവൂരും ഒഴിഞ്ഞു മാറി. എന്നാല്‍ ഇവിടെ ഒരാള്‍ യുക്തിവാദത്തിന്റെ ഭാഗത്തുനിന്നും പങ്കെടുക്കും. ശ്രീ മായിന്‍ കുട്ടിമേത്തര്‍ക്കു സ്വാഗതം.” .. തുടര്‍ന്നു ഹിന്ദു, ക്രിസ്ത്യന്‍ പ്രതിനിധികള്‍ക്കും സ്വാഗതം പറഞ്ഞു. മായിങ്കുട്ടി മേത്തര്‍ എന്ന ഒരു യുക്തിവാദിയെ ഞങ്ങളാരും കേട്ടിട്ടില്ലായിരുന്നു. ഇതെന്തു മറിമായം. ഞങ്ങള്‍ വീണ്ടും റഫീഖ് മാഷെ വിളിച്ചു കാര്യമന്യേഷിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഓടി രക്ഷപ്പെട്ടു. സംവാദത്തിനു തയ്യാറായി രംഗത്തുവന്ന യുക്തിവാദികളെ വിഡ്ഡികളാക്കാനുള്ള ഗൂഡാലോചന വ്യക്തമായിരുന്നു. ജീവിച്ചിരിപ്പില്ലത്ത എം സി ജോസ്ഫും കോവൂരും വിളിച്ചിട്ടു വന്നില്ല എന്ന കള്ള പ്രചരണത്തിലൂടെ സദസ്സിലുള്ള പാവം വിശ്വാസികളെയും ഇവര്‍ വിഡ്ഢികളാക്കി. യുക്തിവാദികളില്‍‍ ചിലര്‍ സ്റ്റേജില്‍ കയറി സംഘാടകരുമായി സംസാരിച്ചു. ജീവനോടെ ഇവിടെ എത്തിയ യുക്തിവാദികളില്‍ ആര്‍ക്കെങ്കിലും പത്തു മിനിറ്റ് സംസാരിക്കാന്‍ അവസരം തരുമോ എന്നു ആവശ്യപെട്ടെങ്കിലും സമ്മതിച്ചില്ല.
പരിപാടി മുഴുവന്‍ കേട്ട ശേഷം നിരാശരായി പിരിഞു പോവുകയായിരുന്നു। വ്യാജയുക്തിവാദിയായി രംഗത്തു വന്ന മായിങ്കുട്ടി മേത്തര്‍ ഇസ്ലാമിന്റെ ശാസ്ത്രീയതകള്‍ നിരത്തിക്കൊണ്ടു മുജാഹിദുകളുടെ കയ്യടി വാങ്ങുന്ന അശ്ലീലക്കാഴ്ച്ചയാണു അന്നു ഞങ്ങള്‍ കണ്ടത്.

സദസ്യര്‍ക്കുള്ള സംശയദൂരീകരണ വേളയില്‍ യുക്തിവാദികള്‍ സ്റ്റേജില്‍ വരാതിരിക്കാന്‍ മറ്റൊരു ചീഞ്ഞ സൂത്രവും ഇവര്‍ പ്രയോഗിച്ചു। മുസ്ലിം പേരുള്ള ആരെയും ചോദ്യം ചോദിക്കാന്‍ അനുവദിക്കില്ല എന്ന വ്യവസ്ഥ വെച്ചു. അതിനെ മറികടക്കാന്‍ മഞ്ചേരിക്കാരന്‍ ഹാരിസ് പേരു മാറ്റി സ്റ്റേജില്‍ കയറി. ഒരു ചോദ്യം അക് ബറിനോടു ചോദിച്ചു. “പ്രപഞ്ചമുണാക്കുന്നതിനു മുമ്പ് അല്ലാഹുവിന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു എന്നു ഖുര്‍ ആന്‍ പറയുന്നു. ; പ്രപഞ്ചമുണ്ടാകും മുമ്പ് വെള്ളമുണ്ടാകുന്നതെങ്ങനെ?” ഇതായിരുന്നു ചോദ്യം . ഇതിനു മറുപടി പറയുന്നതിനു പകരം ചോദ്യകര്‍ത്താവിനെ അവഹേളിക്കാനാണു അക്ബര്‍ അന്നു ശ്രമിച്ചത്.

ഈ സംഭവമാണ് സത്യത്തില്‍ ഇസ്ലാമിന്റെ പ്രചാരകരോട് അവമതിപ്പും യുക്തിവാദികളോടു ബഹുമാനവും തോന്നാന്‍ ഇടയാക്കിയത്।

മറ്റൊരനുഭവം കൂടി പറയാം। കോഴിക്കോട് ജില്ലയിലെ കൂട്ടാലിട എന്ന സ്ഥലത്ത് മുജാഹിദുകള്‍ ഒരു സംവാദം നടത്തി. യുക്തിവാദമായിരുന്നു വിഷയം. ഒരു ഭാഗത്ത് ജബ്ബാര്‍ മാഷ്; മറുഭാഗത്ത് ചെറിയമുണ്ടം ഹമീദ് മദനിയും, കെ കെ മുഹമ്മദ് സുല്ലമിയും പിന്നെ എം എം അക്ബറും. ജബ്ബാര്‍ മാഷിനു കൊടുത്ത സമയം അര മണിക്കൂര്‍ . അത് ആദ്യം പറയുകയും വേണം . തുടര്‍ന്നു മൂന്നു മുജാഹിദ് നേതാക്കളും [യുക്തിവാദം സ്പെഷ്യലിസ്റ്റുകള്‍] , അവര്‍ക്കു സമയപരിധിയില്ലായിരുന്നു. ഞാനും ഈ സംവാദം കേള്‍ക്കാന്‍ പോയിരുന്നു. ജബ്ബാര്‍ മാഷിന്റെ അര മണിക്കൂര്‍ പ്രഭാഷണത്തിനു മറുപടി പറയാന്‍ കഴിയാതെ മൂന്നു മഹാ പണ്ഡിതന്മാരും അക്ഷരാര്‍ത്ഥത്തില്‍ വിയര്‍ക്കുന്നതും വെള്ളം കുടിക്കുന്നതും അന്നു ഞങ്ങള്‍ നേരട്ടു കണ്ടു.

മറ്റൊരിക്കല്‍ മഞ്ചേരിയില്‍ ഒരു ചിദാനന്ദപുരിസ്വാമിയുടെ മുന്‍പിലും അക്ബര്‍ തോറ്റു തൊപ്പിയിടുന്നത് മഞ്ചേരിക്കാരായ ആയിരക്കണക്കിനാളുകള്‍ കണ്ടു। അതോടെ സംവാദങ്ങളൊക്കെ കണ്ണാടിയോടായി മാറി. സ്വന്തക്കാരെ ചോദ്യങ്ങളുമായി ഒരുക്കി നിര്‍ത്തി ആ ചോദ്യങ്ങള്‍ക്കു മാത്രം ‘മറുപടി’ പറഞ്ഞു തടി തപ്പുന്ന കപടനാടകമാണിന്ന് അക്ബറിന്റെയും കൂട്ടരുടെയും സംവാദങ്ങള്‍!

പാവപ്പെട്ട വിശ്വാസികളെ വഞ്ചിച്ചു കോടികള്‍ സംപാദിക്കുകയും ബെന്‍സു കാറുകളില്‍ സുഖിച്ചുല്ലസിക്കുകയും നാടു നീളെ പെണ്ണു കെട്ടുകയുമൊക്കെ ചെയ്യുന്ന ഈ കള്ളനാണയങ്ങളെക്കാള്‍ എത്രയോ നല്ലവരും സത്യസന്ധരുമാണു എനിക്കു പരിചയമുള്ള യുക്തിവാദികള്‍। അവരുടെയൊക്കെ ജീവിതം തുറന്ന പുസ്തകങ്ങളുമാണ്. ആര്‍ക്കും അതു നേരില്‍ കണ്ടു മനസ്സിലാക്കാം. ഒരു പ്രതിഫലവും ഇച്ഛിക്കാതെ ഒരുപാടു പീഡനങ്ങളും അക്രമങ്ങളും സഹിച്ച് അവര്‍ നടത്തുന്ന ധീരമായ ഇടപെടലുകള്‍ മാതൃകാപരം തന്നെയാണ്. മതം വിറ്റു ജീവിക്കുന്ന കാട്ടു കള്ളന്മാര്‍ക്ക് അവരുടെ ധാര്‍മ്മികതയെ ചോദ്യം ചെയ്യാന്‍ അര്‍ഹതയില്ല.


സ്നേഹ സംവാദം മാസികയില്‍ ജബ്ബാര്‍മാഷിനെയും യുക്തിവാദികളെയും അധിക്ഷേപിച്ചുകൊണ്ടുള്ള വാചകക്കസര്‍ത്തുകള്‍ കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ കാര്യങ്ങളാണ് ഇവിടെ കുറിച്ചിടുന്നത്.

Tuesday, August 12, 2008

മതം ; ധാര്‍മ്മികത!

ബലാല്‍സംഗം: 10വയസ്സുകാരി അപകടനിലയില്‍; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍കുണ്ടംകുഴി(കാസര്‍കോട്) : മദ്രസയില്‍ ക്ളാസിനെത്തിയ പത്തു വയസുകാരിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്തു। ഗുരുതരമായി പരിക്കേറ്റ പെകുട്ടി പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടില്ല. ബേഡകം മൂന്നാംകടവ് ഖിലര്‍ ജുമാമസ്ജിദ് മദ്രസ അധ്യാപകന്‍ മലപ്പുറം കുളത്തൂര്‍ വല്ലക്കോട് തൊട്ടിയിലെ കുഞ്ഞാലന്റെ മകന്‍ വി ടി അയൂബിനെ (28) പൊലീസ് അറസ്റ് ചെയ്തു. മദ്രസയില്‍ അഞ്ചാം ക്ളാസില്‍ പഠിക്കുന്ന പെകുട്ടിയാണ് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. ഞായറാഴ്ച വൈകിട്ട് ക്ളാസ് കഴിഞ്ഞ ശേഷം അഞ്ചരയോടെ പെകുട്ടിയെ അധ്യാപകന്‍ മദ്രസയോടു ചേര്‍ന്നുള്ള താമസ സ്ഥലത്തേക്ക് വിളിപ്പിക്കുകയായിരുന്നു. മുറിയടച്ച് കടന്നുപിടിച്ചതോടെ ഭയന്നുവിറച്ച പെകുട്ടി കുതറിയോടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഒരു മണിക്കൂറിനു ശേഷം പെകുട്ടി അവശ നിലയില്‍ വീട്ടിലെത്തി. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ സംഭവം ആരോടും പറഞ്ഞില്ല. രാത്രിയോടെ കുട്ടിക്ക് രക്തസ്രാവമുണ്ടായതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് കുറ്റിക്കോലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരതരമായതിനാല്‍ രാത്രി ഒന്നോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പെകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്. കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി. മദ്രസയില്‍ വളരെ കുറച്ചു കുട്ടികളാണ് പഠിക്കുന്നത്. പെകുട്ടികളുടെ എണ്ണം നാമമാത്രം. മൂന്നു വര്‍ഷം മുമ്പാണ് അയൂബ് ഇവിടെ അധ്യാപകനായി എത്തിയത്. നോട്ടുപുസ്തകം പരിശോധിക്കാനെന്ന് പറഞ്ഞ് കുട്ടികളെ അധ്യാപകന്റെ താമസസ്ഥലത്ത് കൊണ്ടുപോകുന്നത് പതിവാണ്. പീഡനത്തിനിരയായ കുട്ടിയെ കുറച്ചുദിവസം മുമ്പും മുറിയിലേക്ക് വിളിപ്പിച്ച് ശല്യം ചെയ്തിരുന്നു. മറ്റ് ചില കുട്ടികളെയും പീഡിപ്പിച്ചതായി അയൂബ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആദൂര്‍ സിഐ ടി പി രഞ്ജിത്ത്, ബേഡകം എസ്ഐ ടി പി സുമേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.

മകള്‍ ജീവനെടുക്കിയത് പീഡനം മൂലമെന്ന് സിസ്റ്റന്‍ അനുപം മേരിയുടെ പിതാവ്
കൊല്ലം: സിസ്റ്റര്‍ അനുപം മേരി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കോവെന്റിലുണ്ടായ പീഡനം മൂലമാണെന്ന് പിതാവ് കുണ്ടറ കാഞ്ഞിരക്കോട് സെന്റ് ജൂഡ് വില്ലയില്‍ പാപ്പച്ചന്‍ പറഞ്ഞു। ഇതുപോലെ വേറെ ഒരു കന്യാസ്ത്രിക്കും ഇനി പീഡനം അനുഭവിക്കേണ്ട വരരുതെന്നും അദ്ദേഹം പറഞ്ഞു। മരണവിവരം അറിഞ്ഞ് കോവെന്റില്‍ എത്തിയ തന്നെ ഒരു നോക്കു കാണാന്‍ മാത്രമേ അനുവദിച്ചുള്ളു. തന്നെ മറ്റൊരു മുറിയില്‍ ഇരുത്തിയശേഷം മൃതദേഹം മറ്റൊരു മുറിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും പാപ്പച്ചന്‍ പറഞ്ഞു. ഏറെ നാളായി തന്റെ മകള്‍ പലവിധ പീഡനങ്ങളും അനുഭവിക്കുകയായിരുന്നു. ഇക്കാര്യങ്ങളൊന്നും മകള്‍ വീട്ടിലെത്തുമ്പോള്‍ പറയാറില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നിന് സഹോദരന്‍ ഗള്‍ഫില്‍ പോകുന്നതുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ മകള്‍ കോവെന്റില്‍ നടക്കുന്ന പല പീഡന കാര്യങ്ങളെക്കുറിച്ചും അമ്മയോട് പറഞ്ഞിരുന്നു. ഇനി അങ്ങോട്ട് പോകുന്നില്ലെന്നും സഭാ വസ്ത്രംപോലും അഴിക്കാന്‍ പോലും മകള്‍ മുതിര്‍ന്നതായി സിസ്റ്ററുടെ പിതാവ് പറഞ്ഞു. സിസ്റ്റര്‍ അല്‍ഫിയയാണ് പീഡിപ്പിക്കുന്നതില്‍ മുന്നില്‍ നിന്നിരുന്നതെന്ന് അനുപം മേരി ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം പള്ളിയില്‍ അടക്കണമെങ്കില്‍ ബിഷപ്പിന്റെ അനുവാദം വേണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് സ്വന്തം സ്ഥലത്ത് സംസ്കാരം നടത്തിക്കൊള്ളാമെന്ന് പാപ്പച്ചന്‍ പറഞ്ഞു. വനിതാ കമീഷന്‍ അംഗങ്ങളായ മീനാക്ഷി തമ്പാന്‍, ഡി ദേവി എന്നിവര്‍ സന്ദര്‍ശിച്ചു.


ദേശാഭിമാനി. 12-8-०८

ഇവരോ ധാര്‍മ്മികതയുടെ കാവല്‍ക്കാര്‍

Wednesday, July 9, 2008

ഭ്രൂണ ശാസ്ത്രം ഖുര്‍ ആനില്‍


ഇസ്ലാമിക ജനിതക ശാസ്ത്രം!
പത്തൊമ്പതാം നൂറ്റാണ്ടില്‍ ആസ്ത്രിയന്‍ ശാസ്ത്രജ്ഞനായ ഗ്രീഗര്‍ മെന്ഡല്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ് ജനിതകസംബന്ധമായ രഹസ്യങ്ങളുടെ ചുരുള്‍ അഴിയാന്‍ തുടങ്ങിയത്. ഇന്ന് മനുഷ്യന്റെയും മറ്റനേകം ജീവികളുടെയും സമ്പൂര്‍ണ്ണമായ ജനിതക മാപ്പുകള്‍ തയ്യാറായി വരുന്നു. ഇത് ജൈവസാങ്കേതികവിദ്യയുടെ ലോകത്ത് വന്‍ കുതിച്ചു ചാട്ടങ്ങള്‍ക്കു വഴി വെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതോടെ ജനിതകശാസ്ത്രവും ഖുര്‍ ആനിലുണ്ട് എന്ന വാദവും രംഗത്തിറക്കിക്കഴിഞ്ഞു!“ഖുര്‍ ആനും മുഹമ്മദ് നബിയുടെ തിരുവചനങ്ങളും പ്രത്യുല്‍പ്പാദനം , ജനിതകശാസ്ത്രം, എന്നിവയെ കുറിച്ചു ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നത് അല്‍ഭുതകരമായ വസ്തുതയത്രേ.”(ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും)നബി വെളിപ്പെടുത്തിയ പാരമ്പര്യശാസ്ത്രസംബന്ധിയായ ഒരു ‘അല്‍ഭുതജ്ഞാനം’ സഹീഹുല്‍ ബുഖാരി ഇങ്ങനെ ഉദ്ധരിക്കുന്നു:“അനസ് പറയുന്നു: തിരുമേനി മദീനയിലേക്കു വന്ന വിവരം അബ്ദുല്ലാഹിബ്നു സലാമിനു കിട്ടി. അദ്ദേഹം തിരുമേനിയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “എനിക്ക് അങ്ങയോടു മൂന്നു കാര്യങ്ങള്‍ ചോദിക്കാനുണ്ട്. ഒരു നബിക്കല്ലാതെ അത് ഗ്രഹിക്കാന്‍ കഴിയില്ല. അന്ത്യപ്രളയം അടുത്തതിന്റെ ഒന്നാമത്തെ ലക്ഷണം എന്താണ്? സ്വര്‍ഗ്ഗവാസികള്‍ അവിടെ പ്രവേശിച്ച ഉടന്‍ ആദ്യം കഴിക്കുന്ന ആഹാരം എന്തായിരിക്കും? സന്താനത്തിനു പിതാവിനോടു സാദൃശ്യമുണ്ടാവാന്‍ കാരണമെന്താണ്?”തിരുമേനി അരുളി: “ ഇതാ, ജിബ്രീല്‍ ഈ കാര്യങ്ങളെകുറിച്ച് ഇപ്പോള്‍ എന്നെ അറിയിച്ചു കഴിഞ്ഞതേയുള്ളു. ” അബ്ദുല്ല പറഞ്ഞു. “മലക്കുകളില്‍ ജൂതന്മാരുടെ ശ്ത്രുവാണു ജിബ്രീല്‍” തിരുമേനി തുടര്‍ന്ന് അരുളി: “അന്ത്യപ്രളയം സമീപിക്കുമ്പോള്‍ ഉണ്ടാകുന്ന ആദ്യലക്ഷണം ഒരു തീയാണ്. ആ തീ മനുഷ്യരെ കിഴക്കുനിന്ന് പടിഞ്ഞാറോട്ടു നീക്കിക്കൊണ്ടു പോകും. സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ആദ്യം കഴിക്കുന്ന ആഹാരം മീനിന്റെ കരളിന്മേല്‍ തടിച്ചു വളര്‍ന്നു നില്‍ക്കുന്ന ഒരു കഷ്ണമായിരിക്കും. സന്താനങ്ങള്‍ക്കു മാതാപിതാക്കളോടു രൂപസാദൃശ്യമുണ്ടാകാന്‍ കാരണം ഇതാണ്; ഒരു പുരുഷന്‍ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടു. എന്നിട്ട് അവനാണ് ആദ്യം ഇന്ദ്രിയസ്ഖലനമുണ്ടായത് എങ്കില്‍ സന്താനത്തിനു പുരുഷനോടാണു സാദൃശ്യമുണ്ടാവുക. മറിച്ച് അവള്‍ക്കാണ് ആദ്യം സ്ഖലനമുണ്ടായത് എങ്കില്‍ അവളോടാണ് സന്താനത്ത്നു രൂപസാദൃശ്യമുണ്ടാവുക. “ഇതു കേട്ടപ്പോള്‍ അബ്ദുല്ലാ ഹിബ്നു സലാം പറഞ്ഞു: അങ്ങ് ദെവദൂതന്‍ തന്നെയാണെന്ന് ഞാനിതാ സാക്ഷ്യം വഹിച്ചു കൊള്ളുന്നു.” (ബുഖാരി: 1361. സി എന്‍ അഹ്മദ് മൌലവി)രതിമൂര്‍ഛയുടെ വേളയില്‍ കൂടിക്കലരുന്ന ‘ഇന്ദ്രിയ മിശ്രിതം’ കട്ടപിടിച്ചാണ് കുട്ടിയുണ്ടാകുന്നതെന്നായിരുന്നു അക്കാലത്തെ വിശ്വാസം. കുഞ്ഞുങ്ങള്‍ക്കു മാതാപിതാക്കളോട് രൂപസാദൃശ്യമുണ്ടാകുന്നതിന്റെ കാരണമെന്താണെന്ന് അന്നത്തെ അറബികള്‍ക്കറിയില്ലായിരുന്നു. മൌലികമായ ഒരു ചോദ്യത്തിന് ‍ ദെവദൂതന്‍ നല്‍കിയ ആധികാരികമായ ഉത്തരമാണിത്. അതും “ജിബ്രീല്‍ ഇതാ ഇപ്പോള്‍ വന്ന് അറിയിച്ചു പോയതേയുള്ളു” എന്ന മുഖവുരയോടെ! അന്നത്തെ ആളുകള്‍ക്കു കൌതുകം പകര്‍ന്ന ഒരു വിജ്ഞാനം തന്നെയായിരുന്നിരിക്കണം ഇത്.ശീഘ്രസ്ഖലനം ഉള്ളവര്‍ക്ക് സ്വന്തം മുഖഛായയുള്ള കുട്ടികള്‍ ജനിക്കുമെന്ന ഈ ഇസ്ലാമിക ജനിതകവിജ്ഞാനം അന്നത്തെ അറബികള്‍ പരീക്ഷണവിധേയമാക്കിയിരുന്നോ എന്നറിയില്ല. അങ്ങനെയൊരു പരീക്ഷണം നടന്നിരുന്നെങ്കില്‍ “താങ്കള്‍ ദൈവദൂതനല്ല എന്നു ഞങ്ങളിതാ സാക്ഷ്യം വഹിക്കുന്നു” എന്നവര്‍ മൊഴി മാറ്റിപ്പറഞ്ഞേനേ!കുഞ്ഞിന്റെ ജനനത്തിനു ഹേതുവാകുന്ന സ്ത്രീ ബീജം[ovum] ,സംഭോഗവേളയില്‍ സ്രവിക്കുന്ന ഒരു കുഴമ്പല്ല എന്നും , പാകമാകുന്ന മുറയ്ക്ക് മാസത്തിലൊരിക്കല്‍ അണ്ഡാശയത്തില്‍നിന്നും അണ്ഡനാളി വഴി ഇറങ്ങിവരുന്നതാണെന്നും , രതിക്രീഡയുമായി ഈ അണ്ഡസ്രാവത്തിനു നേരിട്ടു ബന്ധമില്ലെന്നും ,നാം ഇന്നു മനസ്സിലാക്കുന്നതു ശാസ്ത്രീയമാര്‍ഗ്ഗത്തിലൂടെയാണ്. ഗര്‍ഭധാരണത്തിനു സ്ത്രീയുടെ രതിമൂര്‍ഛയുമായി ബന്ധമില്ല. അബോധാവസ്ഥയില്‍ ബലാത്സംഗത്തിനിരയായാല്പോലും ഗര്‍ഭം ധരിച്ചേക്കാം. ഈ വക കാര്യങ്ങളെകുറിച്ചൊന്നും കൃത്യമായി മനസ്സിലാക്കാന്‍ പറ്റുന്ന ഉയര്‍ന്ന തരം സാങ്കേതികവിദ്യകളൊന്നും അന്നു ദെവദൂതന്റെയും ജിബ്രീലിന്റെയും കയ്യില്‍ ഉണ്ടായിരുന്നില്ല. എങ്കിലും അറിയാത്ത കാര്യങ്ങളില്‍ തലയിട്ടു വിഡ്ഡിത്തങ്ങള്‍ പറയുന്ന ശീലം മറ്റു പല സന്ദര്‍ഭങ്ങളിലുമെന്നപോലെ ഇവിടെയും ആവര്‍ത്തിക്കുകയാണ് ജിബ്രീലും ദൂതനും ചെയ്തത്! വൃഷണം മുതുകിലെത്തിക്കാന്‍ കഴിവുള്ള വ്യാഖ്യാതാക്കളെ സംബന്ധിച്ചേടത്തോളം ഇതൊന്നും അത്ര വലിയ ആനക്കാര്യമല്ലായിരിക്കാം. അവര്‍ ഇതൊക്കെ നിഷ്പ്രയാസം ശാസ്ത്രീയസത്യമാക്കി മാറ്റിയെടുക്കും. ആധുനിക ജനിതകശാസ്ത്രം തന്നെ ഇസ്ലാമിന്റെ സംഭാവനയാണെന്നവര്‍ അവകാശപ്പെടാനും ഇടയുണ്ട്!!
Posted by ea jabbar at 6:49 AM 7 comments Links to this post
Saturday, June 14, 2008

വൃഷണം മുതുകിലേക്ക്!!
ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടാണെന്ന അന്ധവിശ്വാസം ഒരു വശത്ത്; പ്രത്യക്ഷത്തില്‍ തന്നെ ശാസ്ത്രവസ്തുതകള്‍ക്കു നിരക്കാത്ത ഹിമാലയന്‍ മണ്ടത്തരങ്ങള്‍ ഖുര്‍ ആനില്‍ കാണ്‍പ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം മറുവശത്ത്! വിശ്വാസം കൊണ്ട് തുപ്പാനും വയ്യ, ശാസ്ത്രബോധം കൊണ്ട് ഇറക്കാനും വയ്യ എന്ന നിലയില്‍ വലിയ ആശയപ്രതിസന്ധിയെയാണു മതത്തിന്റെ ആധുനിക വക്താക്കള്‍ നേരിടുന്നത്. ഈ പ്രതിസന്ധിക്കവര്‍ കണ്ടെത്തിയ പരിഹാരമാണ് വ്യാഖ്യാനം കൊണ്ടുള്ള അഭ്യാസം. ആടിനെ പട്ടിയാക്കുക എന്നൊരു പ്രയോഗം ഭാഷയിലുണ്ട്. ഇവിടെ ആടിനെയല്ല ആനയെത്തന്നെ പാറ്റയാക്കാനും അല്‍പ്പം മെയ്‌വഴക്കമുണ്ടെങ്കില്‍ ഒരു പ്രയാസവുമില്ലെന്ന് ഇസലാമിന്റെ ആധുനിക പ്രയോഗ്താക്കള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇതാ ലക്ഷണമൊത്ത ഒരു ദൃഷ്ടാന്തം!വൃഷണം മുതുകിലേക്ക്!!!പുരുഷബീജം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് വൃഷണങ്ങളിലാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. ഈ അറിവ് പക്ഷേ ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്തുണ്ടായിരുന്നില്ല. തത്സംബന്ധമായി പല അന്ധവിശ്വാസങ്ങളും അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്നു. എല്ലുരുകി വരുന്നതാണു ശുക്ലമെന്നായിരുന്നു പഴമക്കാരുടെ ഒരു വിശ്വാസം . ശരീരത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി ഉരുകിയൊലിച്ച് മുതുകില്‍ കേന്ദ്രീകരിക്കുകയും രതിമൂര്‍ഛയുടെ വേളയില്‍ മുതുകില്‍ നിന്നും ഒലിച്ചിറങ്ങി തെറിച്ചു വീഴുകയുമാണതെന്നുമൊക്കെയായിരുന്നു അറബികളുടെ ധാരണ. മുഹമ്മദും അങ്ങനെയൊക്കെയാണു വിശ്വസിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ വെളിപാടുകളും വെളിപാടേതര മൊഴികളും വ്യക്തമാക്കുന്നു.വിവാഹം നിഷിദ്ധമായ സ്ത്രീകളെപ്പറ്റി വിവരിക്കവെ, സ്വന്തം മക്കളുടെ ഭാര്യമാര്‍ എന്ന് ഊന്നിപ്പറയാന്‍ ഖുര്‍ ആന്‍ ഉപയോഗിച്ച ഭാഷ നോക്കൂ:നിങ്ങളുടെ മുതുകില്‍നിന്നുള്ള പുത്രന്‍ മാരുടെ ഭാര്യമാരും.[4:23]മറ്റൊരിടത്ത് ഖുര്‍ ആന്‍ പറയുന്നു:ആദാമിന്റെ മക്കളില്‍നിന്ന്, അവരുടെ മുതുകുകളില്‍നിന്ന് നിന്റെ റബ്ബ് അവരുടെ സന്തതികളെ പുറത്തെടുക്കുകയും...[7:172]മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള മറ്റൊരു വിവരണം കൂടി കാണുക:തെറിച്ചു വരുന്ന ഒരു വെള്ളത്തില്‍നിന്നത്രേ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതു മുതുകിനും വാരിയെല്ലുകള്‍ക്കും ഇടയില്‍നിന്നും പുറത്തു വരുന്നു.[86:6,7]ബീജകോശവും അണ്ഡകോശവും സംയോജിച്ചാണു ശിശുവുണ്ടാകുന്നതെന്ന ഒരു സൂചന നല്‍കാന്‍ പോലും സര്‍വ്വജ്ഞനായ ഈ ദൈവത്തിനു കഴിഞ്ഞില്ല! ശുക്ലം കട്ട പിടിച്ചാണു കുഞ്ഞുണ്ടാകുന്നതെന്ന ധാരണയോടൊപ്പം ശുക്ലം മുതുകില്‍നിന്നാണു വരുന്നതെന്ന അക്കാലത്തെ അന്ധവിശ്വാസവും അല്ലാഹു അംഗീകരിക്കുന്നു. ഇതാണു വസ്തുത . എന്നാല്‍ അലാഹുവിനെ അങ്ങനെയങ്ങു വിവരം കെട്ടവനാക്കി തള്ളിപ്പറയാന്‍, വിശ്വാസം കച്ചവടം ചെയ്തു ജീവിക്കുന്ന മതപുരോഹിതര്‍ക്കാവുമോ? അവര്‍ ഈ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്തിയത് അതി വിചിത്രമായ ഒരു വ്യാഖ്യാന അഭ്യാസത്തിലൂടെയാണ്. അരക്കെട്ടില്‍ തൂങ്ങിക്കിടക്കുന്ന വൃഷണത്തെ അവര്‍ വ്യാഖ്യാനം കൊണ്ടു മുതുകിലെത്തിച്ചുകളഞ്ഞു.!!!ഇതാ ചില സാമ്പിളുകള്‍ :“വൃഷണങ്ങളും അണ്ഡാശയങ്ങളും ഗര്‍ഭസ്ഥ ശിശുവില്‍ നട്ടല്ലിന്റെ ഇരു വശത്തായി വൃക്കയുടെ നേരെ താഴെയാണ് ആദ്യമായി കാണപ്പെടുന്നത്. ....ജനിച്ച ശേഷമാണ് അവ പലപ്പോഴും വൃഷണസഞ്ചിയിലെത്തുന്നത്. വൃഷണസഞ്ചിയിലേക്കിറങ്ങുന്നുവെങ്കിലും പഴയ ബന്ധം തീരെ വിട്ടുപോകുന്നില്ല. പ്രാണവായുവും ഭക്ഷണവും എത്തിക്കുന്ന രക്തക്കുഴലുകളും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡികളും വൃക്കയുടെ അടുത്തു വെച്ചു തന്നെയാണു പ്രധാന കേന്ദ്രങ്ങളുമായി സന്ധിക്കുന്നത്.....വൃക്കകള്‍ സ്ഥിതി ചെയ്യുന്നത് നട്ടെല്ലിനും വാരിയെല്ലുകള്‍ക്കുമിടയിലാണുതാനും .”( പ്രജനനം. ഡോ. സി പി അബൂബക്കര്‍ ‍, പേ.14) സംഗതി മുതുകിലെത്തിയില്ലെങ്കിലും ഒരുവിധം നട്ടെല്ലിന്റെ അടുത്തിങ്കിലും എത്തിക്കിട്ടിയില്ലേ?!!ശാസ്ത്രവസ്തുതകള്‍ ബോധ്യപ്പെടുന്നതിനനുസരിച്ച് ദൈവ വെളിപാടുകളുടെ അര്‍ഥവും ആശയങ്ങളും തകിടം മറിയുന്നതെങ്ങിനെയെന്ന് IPH പ്രസിദ്ധീകരിച്ച മറ്റൊരു പുസ്തകത്തിലും വ്യക്തമാക്കപ്പെടുന്നു:“മനുഷ്യന്റെ ബീജഗ്രന്ധികള്‍ രൂപപ്പെടുന്ന സ്ഥാനം ഉപര്യുക്ത ഖുര്‍ ആന്‍ വാക്യം വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ വ്യാഖ്യാതാക്കള്‍ രണ്ടഭിപ്രായക്കാരാണ്. ഇബ്നു ജരീരിത്തബ്രീ , ഇബ്നു കസീര്‍ ,ജലാലൈനി എന്നിവരുള്‍പ്പെടുന്ന ഭൂരിപക്ഷം വരുന്ന ആദ്യകാല വ്യാഖ്യാതാക്കള്‍ മനസ്സിലാക്കുന്നത് ശുക്ലം മുതുകെല്ലിന്റെ പിന്‍ഭാഗത്തുനിന്നും സ്ത്രീബീജം വാരിയെല്ലുകള്‍ക്കിടയില്‍നിന്നും വരുന്നു എന്നാണ്. ഇബ്നുല്‍ ഖയ്യിം , ഖുര്‍തുബി, ആലൂസി തുടങ്ങിയ ന്യൂനപക്ഷ വ്യാഖ്യാതാക്കള്‍ പറയുന്നത് പുരുഷന്റെയും സ്ത്രീയുടെയും ബീജഗ്രന്ധികള്‍ മുതുകെല്ലിനും വാരിയെല്ലിനും ഇടയിലാണെന്നു ഖുര്‍ ആന്‍ വാക്യത്തില്‍നിന്നു മനസ്സിലാക്കാം എന്നാണ്.... ശരീര ശാസ്ത്രത്തിലും ഭ്രൂണശാസ്ത്രത്തിലും ഉണ്ടായ പുരോഗതി കാരണം സമീപ കാലത്ത് മാറാഗി രണ്ടാമത്തെ വീക്ഷണത്തെ പിന്താങ്ങുകയുണ്ടായി. ...30 വര്‍ഷത്തിനു ശേഷം വന്ന സയ്യിദ് ഖുതുബ് തന്റെ തഫ്സീറായ ഫീളിലാലില്‍ ഖുര്‍ ആനില്‍ ശാസ്ത്രവസ്തുതകള്‍ പിടികിട്ടാത്തതു മൂലം ഈ വിഷയത്തില്‍ ഒട്ടേറെ അബദ്ധങ്ങള്‍ വരുത്തി വെച്ചിട്ടുണ്ട്. ”(പേ.74,ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും.)ഇത്രയും കാര്യങ്ങള്‍ തുറന്നു പറയുന്ന ഗ്രന്ഥകാരന്‍ പിന്നെയും വൃഷണത്തെ മുതുകിലേക്കു കയറ്റിക്കൊണ്ടു പോകുന്നതു കൂടി കാണുക:“വളര്‍ച്ചയെത്തുമ്പോള്‍ ഇടുപ്പായി രൂപാന്തരപ്പെടുന്ന സ്ഥാനത്താണ് ബീജഗ്രന്ധികള്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ഇന്ന് പ്രസിദ്ധമാണ്. നാലാഴ്ച്ചയെത്തിയ ഭ്രൂണത്തില്‍ ജനനേന്ദ്രിയ അതിരുകള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് ,മധ്യ വൃക്കയ്ക്കും മുതുകു വശത്തെ വപയ്ക്കും ഇടയിലെ മധ്യരേഖയിലാണ്....പുരുഷബീജ ഗ്രന്ധി ജനനം വരെ അവരോഹണപ്രക്രിയ തുടരുന്നു. ഇടുപ്പുഭാഗത്തെ നാളി വഴി ശരീരത്തിനു പുറത്തു വൃഷണസഞ്ചിയില്‍ വന്നു ചേരുന്നു. നട്ടെല്ലിനും വാരിയെല്ലിനും ഇടയില്‍ എന്നു ഖുര്‍ ആന്‍ വ്യക്തമാക്കിയ സ്ഥാനത്തേക്കു യവ്വനകാലത്ത് ഞരമ്പുകളുടെ വിന്യാസവും രക്തയോട്ടവും മേദോവാഹിനിയിലെ ദ്രവസാന്നിധ്യവും അതേപടി നിലനില്‍ക്കുന്നു. വയറിന്റെ ഭാഗത്തെ മഹാധമനിയില്‍ നിന്നു വരുന്ന വൃഷണധമനി ഇടുപ്പിന്റെ ഭാഗത്തെ രണ്ടാം കശേരു വരെ വരുന്നു. വലത്തെ വൃഷണസിര അധോമഹാസിരയിലേക്കു താഴ്ന്നിറങ്ങുന്നു. ഇടത്തേത് ഇടതു വശത്തെ വൃക്കസിരയിലേക്കും.”(പേ.75)ഇതു സംബന്ധമായി ഖുര്‍ ആനില്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ള പ്രസ്താവനകള്‍ വെറും മണ്ടത്തരവും മൂഡവിശ്വാസവുമാണെന്നു മനസ്സിലാക്കിയ വ്യാഖ്യാതാക്കള്‍ അക്കാര്യം സമ്മതിക്കാനുള്ള സത്യസന്ധതയില്ലായ്കയാല്‍ എന്തൊക്കെയോ തട്ടിപ്പടച്ചു ഞാണിന്മേല്‍ക്കളി നടത്തുകയാണെന്ന് സാമാന്യ വിവേകമുള്ള ആര്‍ക്കും ഇതു വായിച്ചാല്‍ തന്നെ ബോധ്യപ്പെടുമെന്നതിനാല്‍ കൂടുതല്‍ വിശദീകരണം ഒഴിവാക്കുന്നു. ശുക്ലം മുതുകില്‍നിന്നു വരുന്നു എന്ന വെളിപാടും ഭ്രൂണവളര്‍ച്ചയുടെ ഈ വിവരണവും തമ്മില്‍ എന്തു ബന്ധമാനുള്ളത്?ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍നിന്നുമായി ഉരുകിയൊലിച്ചു മുതുകില്‍ കേന്ദ്രീകരിക്കുന്ന ശുക്ലം സംഭോഗവേളയില്‍ മുതുകില്‍നിന്നും പുറപ്പെട്ട് തെറിച്ചു വീഴുകയാണെന്നായിരുന്നു നബിയുടേയും കൂട്ടരുടെയും വിശ്വാസമെന്ന് ആദ്യകാല തഫ്സീറുകളിലെ വിവരണങ്ങളില്‍നിന്നു മനസ്സിലാക്കാം. എന്നാല്‍ കൈകാലുകളും മറ്റും നഷ്ടപ്പെട്ടു പോയവര്‍ക്കും ശുക്ലമുണ്ടെന്നും അവര്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്കു വൈകല്യം വരുന്നില്ലെന്നും മനസ്സിലാക്കിയ മൌദൂദി തന്റെ ‘യുക്തി’ഇപ്രകാരം അവതരിപ്പിക്കുന്നു:“മാറിടത്തിനും ഉദരത്തിനും ഇടയില്‍നിന്നുല്‍ഭവിക്കുന്ന ഒരു ദ്രാവകത്തില്‍നിന്നാണു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ധാതു കൈകാലുകള്‍ ഛേദിക്കപ്പെട്ടാലും ഉണ്ടാകുന്നു. അതുകൊണ്ട് പ്രജനനബീജം മനുഷ്യന്റെ പൂര്‍ണ ശരീരത്തില്‍നിന്നാണുല്‍ഭവിക്കുന്നത് എന്നു പറയുന്നതു ശരിയല്ല.”ആദ്യകാലത്തെ വ്യാഖ്യാതാക്കള്‍ നബിയുടെ വിവരണങ്ങളെ മാത്രം അവലംബിച്ചാണു വ്യാഖ്യാനങ്ങള്‍ എഴുതിയിരുന്നത്. സ്വന്തം യുക്തിയോ ശാസ്ത്രത്തിന്റെ കണ്ടെത്തലോ ഒന്നും അവര്‍ പരിഗണിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ‘അല്ലാഹു’ എന്താണര്‍ഥമാക്കിയതെന്നറിയാന്‍ ആദ്യകാല തഫ്സീറുകളെ തന്നെയാണു നമുക്കും ആശ്രയിക്കാനാവുക. ചുരുക്കത്തില്‍ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല എന്നതിന്, ചിന്തിക്കുന്ന ജനതയ്ക്ക് ഇതില്‍പ്പരം മറ്റൊരു ദൃഷ്ടാന്തവും വേണ്ടതില്ല തന്നെ!!!!!!ഞാന്‍ ഇക്കാര്യങ്ങളെല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പേ തുറന്നെഴുതുകയും ഈ വ്യാഖ്യാന വീരന്മാര്‍ക്കെല്ലാം എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നതാണ്. അതു കണ്ടതായി ഭാവിക്കാതെ ഒരേ കസര്‍ത്തു തന്നെ ഇവര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു എന്നതും ഇക്കൂട്ടരുടെ ബുദ്ധിപരമായ സത്യസന്ധതയില്ലായ്മയുടെയും കാപട്യത്തിന്റെയും ഉത്തമ ദൃഷ്ടാന്തമായി ഞാന്‍ കാണുന്നു.
Posted by ea jabbar at 8:18 AM 23 comments Links to this post
Friday, May 9, 2008

ഭ്രൂണ ശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും !
ഖുര്‍ ആനും ശാസ്ത്രവും എന്ന വിഷയത്തിലേക്കു കടക്കുകയാണ്.അതാണല്ലോ ഇക്കാലത്തു ഏറെ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിഷയം!ആദ്യം ഭ്രൂണത്തില്‍ തന്നെ തുടങ്ങാം!!“ഖുര്‍ ആനിലും ഹദീസിലും ഗര്‍ഭസ്ഥ ശിശുവിന്റെ വിവിധ ഘട്ടങ്ങള്‍ വിവരിക്കുന്നുണ്ട്. ഈ വിവരങ്ങളും ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളും യോജിക്കുന്നതായി ,മോറിസ് ബുക്കയ്,കെയ്ത്ത് മൂര്‍‍ എന്നീ ശാസ്ത്രജ്ഞന്മാര്‍ സമര്‍ഥിക്കുകയുണ്ടായി. ഭ്രൂണ ശാസ്ത്രത്തെകുറിച്ച് ഇത്രയും സൂക്ഷ്മമായ വിവരം 14 നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു മനുഷ്യന് അറിയാന്‍ സാധിക്കുമായിരുന്നില്ല. ഖുര്‍ ആനില്‍ ഇത്രയും സൂക്ഷ്മമായ വിവരമുണ്ടെങ്കില്‍ അതിന്റെ ഉറവിടം തീര്‍ച്ചയായും ദൈവികമായിരിക്കണം. ഈ വസ്തുത മനസ്സിലാക്കിയ മോറിസ്ബുക്കായ് എന്ന ഭ്രൂണശാസ്ത്രജ്ഞന്‍ ഇസ്ലാം മതം സ്വീകരിച്ചു.”[ഖുര്‍ ആനും കമ്പ്യൂട്ടറും]ലോകമെമ്പാടുമുള്ള ഇസ്ലാമികപ്രചാരകര്‍ കുറെക്കാല‍മായി വലിയ തോതില്‍ പ്രചരി‍പ്പിച്ചുകൊണ്ടിരിക്കുന്ന ഒരു നംബറാണിത്. കേരളത്തില്‍ ഈ പ്രചാരണം പതിറ്റാണ്ടുകള്‍ക്കു മുമ്പേ തുടങ്ങിയിരുന്നു. ഏതാണ്ട് ഒരു മുപ്പതു കൊല്ലം മുമ്പു തന്നെ ഈ വാദത്തിന്റെ പൊള്ളത്തരങ്ങള്‍ കാര്യകാരണസഹിതം തുറന്നുകാട്ടിക്കൊണ്ട് ഞാനും യുക്തിവാദികളായ മറ്റു ചില സുഹൃത്തുക്കളും ലേഖനങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതു വീണ്ടും പൊടി തട്ടിയെടുക്കാന്‍ പ്രചോദനമായത് ഈയിടെ തുടങ്ങിയ ഒരു ബ്ലോഗില്‍ ഖുര്‍ ആനിന്റെ ശാസ്ത്രീയതയും ദൈവീകതയും സംബന്ധിച്ചുള്ള തട്ടുതകര്‍പ്പന്‍ ചര്‍ച്ച ശ്രദ്ധയിപ്പെട്ടതാണ്. 19ന്റെ അല്‍ഭുതം വെളിപ്പെടുത്തിയ ഒരു പ്രൊഫസറുടെ കാര്യം ഞാന്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ചിരുന്നുവല്ലോ. അദ്ദേഹത്തിന്റെ ഒരു പഴയ പുസ്തകത്തിലെ ഖണ്ഡികയാണു മുകളിലുദ്ധരിച്ചിരിക്കുന്നത്.ആധുനിക ഭ്രൂണശാസ്ത്രം കണ്ടെത്തിയ സൂക്ഷ്മവിവരങ്ങള്‍ ഖുര്‍ ആനിലുണ്ടെങ്കില്‍ തീര്‍ച്ചയായും മോറിസ് ബുക്കായിയോടൊപ്പം നമുക്കും അല്‍ഭുതചിത്തരായി ഇസ്ലാം മതത്തിന്റെ ദൈവിക സാക്ഷ്യത്തെ അംഗീകരിക്കാമായിരുന്നു. എന്നാല്‍ നമ്മുടെ പക്കലുള്ള ഖുര്‍ ആനിലോ ഹദീസിലോ , അതെഴുതപ്പെട്ട കാലത്തെ സാധാരണ മനുഷ്യര്‍ക്കറിവില്ലാത്തതും , ആധുനികശാസ്ത്രത്തിനു മാത്രം കണ്ടുപിടിക്കാന്‍ കഴിഞ്ഞതുമായ എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടോ എന്നു നമുക്കൊന്നു പരിശോധിക്കാം.“നിശ്ചയമായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയില്‍നിന്നുണ്ടാക്കി. പിന്നെ നാം അവനെ ശുക്ലത്തുള്ളിയായി ഭദ്രമായ ഒരു സ്ഥലത്തു നിക്ഷേപിച്ചു. പിന്നെ ശുക്ലത്തുള്ളിയെ ചോരക്കട്ടയാക്കി. ശേഷം ചോരക്കട്ടയെ ഇറച്ചിക്കഷ്ണമാക്കി. പിന്നീടതിനെ എല്ലുകളാക്കുകയും അതു കഴിഞ്ഞ് എല്ലുകളെ ഇറച്ചികൊണ്ട് പൊതിയുകയും ചെയ്തു. തുടര്‍ന്നതിനെ മറ്റൊരു സൃഷ്ടിയാക്കുകയും ചെയ്തു.” (23:12-14)ഖുര്‍ ആനില്‍ പലേടത്തായി ആവര്‍ത്തിച്ചിട്ടുള്ള ഭ്രൂണവിജ്ഞാനമാണ് മേലുദ്ധരിച്ചത്. ഇതില്‍ ഒരു ശാസ്ത്രജ്ഞനെപ്പോലും അല്‍ഭുതപ്പെടുത്താന്മാത്രം എന്തു സൂക്ഷ്മജ്ഞാനമാണു ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ളത്? ആറാംനൂറ്റാണ്ടിലെ അറബികള്‍ക്കറിയാന്‍പാടില്ലാത്ത എന്തു നൂതനജ്ഞാനമാണിവിടെ ഖുര്‍ ആന്‍ വെളിവാക്കിയിട്ടുള്ളത്? ഖുര്‍ ആനിലെ ഭ്രൂണവിജ്ഞാനം തന്നെ അല്‍ഭുതപ്പെടുത്തി എന്നു പറയുന്ന മോറിസ് ബുക്കായ് തന്നെ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറയുന്നത് ഖുര്‍ ആനിലെ ചോരക്കട്ടയും ഇറച്ചിക്കട്ടയുമൊക്കെ ശാസ്ത്രവസ്തുതകള്‍ക്കനുസരിച്ച് അര്‍ത്ഥം മാറ്റി വ്യാഖ്യാനിക്കേണ്ടതുണ്ടെന്നാണ്. അങ്ങനെ ചെയ്യാത്ത പക്ഷം ശാസ്ത്രത്തെയും ഖുര്‍ ആനെയും യോജിപ്പിലെത്തിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്. ഖുര്‍ ആന്‍ വ്യാഖ്യാനിക്കുന്നവര്‍ക്ക് അറബി ഭാഷ മാത്രം അറിഞ്ഞാല്‍ പോര ; അവര്‍ക്ക് ആധുനിക ശാസ്ത്രബോധവും കൂടി വേണമെന്നാണ് അദ്ദേഹം തറപ്പിച്ചു പറയുന്നത്.മോറിസ് ബുക്കായുടെ ഒരുദ്ധര‍ണി നോക്കുക:-“ഖുര്‍ ആന്‍ സൂക്തങ്ങള്‍ വായിക്കുന്ന ഒരു ശാസ്ത്രജ്ഞന് ഈ വിഷയത്തില്‍ തെറ്റായ ആശയങ്ങള്‍ നല്‍കുന്ന ധാരാളം പരിഭാഷകളും വ്യാഖ്യാനങ്ങളും ഇന്നു പ്രചാരത്തിലുണ്ട്. ഭൂരിഭാഗം വിവര്‍ത്തനങ്ങളും വിവരിക്കുന്നത് മനുഷ്യ ശരീരത്തിന്റെ രൂപീകരണം ഒരു ചോരക്കട്ടയില്‍നിന്നാരംഭിച്ചു എന്നാണ്. ഈ രംഗത്ത് പ്രത്യേക പരിശീലനം നേടുന്ന ഒരു ശാസ്ത്രജ്ഞന് ഈ പ്രസ്താവന തികച്ചും അസ്വീകാര്യമാണ്. ഖുര്‍ ആനിലെ വാക്യങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിന് ഭാഷാ പരിജ്ഞാനത്തിനു പുറമെ ശാസ്ത്രാവബോധവും കൂടി ഉണ്ടായിരിക്കണമെന്ന് ഇതു നമ്മെ ബോധ്യപ്പെടുത്തുന്നു.’’ [ഖുര്‍ ആനും ശാസ്ത്രവും പേജ്24]ശുക്ലത്തുള്ളി ,ചോരക്കട്ട, മാംസപിണ്ഡം എന്നൊക്കെ അര്‍ത്ഥമുള്ള സാധാരണ അറബി പദങ്ങളാണു ഖുര്‍ ആനില്‍ ഉപയോഗിച്ചിട്ടുള്ളതെങ്കിലും ആധുനിക ഭ്രൂണ ശാസ്ത്ര സംജ്ഞകള്‍ക്കനുസരിച്ച് ഈ അറബി പദങ്ങളെ മാറ്റി വിവര്‍ത്തനം ചെയ്യേണ്ടതുണ്ട് എന്നാണ് ഈ ശാസ്ത്രജ്ഞന്‍ ഉപദേശിക്കുന്നത്. മുസ്ലിം വ്യാഖ്യാതാക്കള്‍ ഇക്കാലത്ത് ഖുര്‍ ആനില്‍ നുന്നും ശാസ്ത്രം മെനഞ്ഞുണ്ടാക്കാന്‍ പ്രധാനമായും സ്വീകരിച്ചു വരുന്ന തന്ത്രവും ഇതു തന്നെയാണ്. അലഖ എന്ന വാക്കിനു ചോരക്കട്ട എന്നതിനു പകരം തൂങ്ങിക്കിടക്കുന്ന ഭ്രൂണം, അള്ളിപ്പിടിക്കുന്ന ഭ്രൂണം എന്നൊക്കെ അര്‍ത്ഥം നല്‍കിയാലേ ഖുര്‍ ആന്‍ വാക്യത്തെ ശാസ്ത്രീയമാക്കാന്‍ കഴിയൂവെങ്കില്‍ , ഖുര്‍ ആനില്‍ അതി സൂക്ഷ്മമായ വിവരങ്ങള്‍ വെളിപ്പെടുത്തി എന്ന അവകാശവാദത്തിന് എന്തര്‍ത്ഥമാണുള്ളത്? ഏച്ചു കെട്ടിയും അര്‍ത്ഥം മാറ്റിയും ഒപ്പിച്ചുണ്ടാക്കുന്ന വ്യാഖ്യാനങ്ങള്‍ എങ്ങനെയാണ് ഖുര്‍ ആനിലെ സൂക്ഷ്മജ്ഞാനമാവുക?ഒരു ഖുര്‍ ആന്‍ വാക്യത്തിന്റെ യഥാര്‍ത്ഥ ആശയവും വിശദാംശങ്ങളും നമുക്കു ലഭിക്കുന്നത് പ്രവാചകന്‍ അതിനു നല്‍കുന്ന വിശദീകരണത്തില്‍നിന്നാണ്. ഈ ഖുര്‍ ആന്‍ വാക്യത്തിനും വ്യക്തവും വിശദവുമായ വ്യാഖ്യാനം ഹദീസുകളില്‍ കാണാം. ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചതും ഇമാം നവവി തന്റെ ഏറ്റവും സഹീഹായ 40 ഹദീസുകളില്‍ ഉള്‍പ്പെടുത്തിയതുമായ ഒരു ഹദീസ് ഇതാ കാണുക:-“നിങ്ങളുടെ മാതാവിന്റെ വയറ്റില്‍ നിങ്ങളുടെ സൃഷ്ടി പല ഘട്ടങ്ങളിലായാണു നടക്കുന്നത്. 40 ദിവസം ഇന്ദ്രിയത്തുള്ളിയായി, അത്രയും കാലം ഒരു രക്തക്കട്ടയായി പിന്നീട് അത്രയും കാലം ഒരു മാംസപിണ്ഡമായി. പിന്നീട് അവങ്കലേക്ക് ഒരു മലക്കിനെ നിയോഗിക്കും. മലക്ക് അവനു ജീവന്‍ ഊതും. തുടര്‍ന്ന് അവനെപ്പറ്റി നാലു കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ കല്‍പ്പിക്കും. അപ്പോള്‍ മലക്ക് അവന്റെ ആരോഗ്യം, ആയുസ്സ്, പ്രവര്‍ത്തനങ്ങള്‍ ‍, ശേഷം അവന്‍ പരലോകത്ത് വിജയിയോ പരാജിതനോ എന്ന കാര്യവും രേഖപ്പെടുത്തും.”ആധികാരികതയുടെ കാര്യത്തില്‍ ഒരു നേരിയ സംശയം പോലും ആരും ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ലാത്ത ഏറ്റവും പ്രബലമായ ഹദീസുകളിലൊന്നാണിത്. എന്നാല്‍ ഖുര്‍ ആന്‍ വാക്യങ്ങള്‍ക്കു സ്വന്തമായ അര്‍ത്ഥവും വ്യാഖ്യാനവും നടത്തി ഖുര്‍ ആനിനെ ശാസ്ത്രത്തിന്റെ വാലില്‍ കെട്ടാന്‍ ശ്രമിക്കുന്ന നമ്മുടെ മോറിസ് ബുക്കായ് ഈ ഹദീസിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്:- “ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ള ഈ വിവരണം ആധുനിക വസ്തുതകളുമായി ഒട്ടും യോജിക്കുന്നതല്ല.” എന്നു വെച്ചാല്‍ മുഹമ്മദ് നബി പറഞ്ഞത് വിഡ്ഡിത്തമാണ്,മോറീസ് ബുക്കായിയുടെ പുതിയ വ്യാഖ്യാനമാണു നമ്മള്‍ സ്വീകരിക്കേണ്ടത് എന്നു സാരം!ഇദ്ദേഹം ഇസ്ലാം സ്വീകരിച്ചത് ഖുര്‍ ആനും ഹദീസും വായിച്ച് അതിലെ ഭ്രൂണശാസ്ത്ര സൂക്ഷ്മജ്ഞാനത്തില്‍ ആകൃഷ്ടനായതു കൊണ്ടോ അതോ മറ്റു വല്ല പ്രലോഭനവും കാരണമോ എന്ന് അനുമാനിക്കാന്‍ കൂടുതല്‍ ആലോചിക്കെണ്ടതില്ലല്ലോ!ഇനി ഖുര്‍ ആനിലും ഹദീസിലും വിവരിക്കുന്ന ഈ ഭ്രൂണവിജ്ഞാനം വസ്തുതകളുമായി എത്രത്തോളം ബന്ധമുണ്ട് എന്നു കൂടി പരിശോധിക്കാം.മുതുകില്‍നിന്നു പുറപ്പെട്ടു തെറിച്ചുവീഴുന്ന ശുക്ലം ഗര്‍ഭാശയത്തില്‍ മാറ്റമില്ലാതെ 40 ദിവസം കിടക്കും എന്നാണല്ലോ ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നത്. ഇതു തീര്‍ത്തും തെറ്റാണ്. മുതുകിലല്ല ശുക്ലവും ബീജവും ഉല്പാദിപ്പിക്കപ്പെടുന്നതെന്ന കാര്യം പിന്നീടു ചര്‍ച്ച ചെയ്യാം. ശുക്ലം കട്ട പിടിച്ചാണു കുഞ്ഞുണ്ടാകുന്നത് എന്ന ധാരണ തന്നെ വിവരക്കേടാണ്. ഒരു തുള്ളി ശുക്ലത്തില്‍ ദശലക്ഷക്കണക്കിനു പുംബീജങ്ങളുണ്ട് . അതിലൊന്നു മാത്രമേ അണ്ഡവുമായി സംയോജിക്കുന്നുള്ളു. ബീജങ്ങള്‍ക്കു ഗര്‍ഭാശയത്തില്‍ നാലു ദിവസത്തില്‍ കൂടുതല്‍ ജീവനോടെയിരിക്കാനാവില്ല. 40 ദിവസം ശുക്ലം മാറ്റമില്ലാതെ കിടക്കുന്നു എന്ന നബിവചനം ശാസ്ത്രദൃഷ്ട്യാ വെറും അസംബന്ധമാണ്. 40ദിവസം കഴിഞ്ഞ് ചോരക്കട്ടയാകുന്നു എന്നതും മണ്ടത്തരം തന്നെ. ചോരക്കട്ടയ്ക്കു പകരം അള്ളിപ്പിടിക്കുന്നത് എന്നര്‍ത്ഥം മാറ്റിയാലും വ്യാഖ്യാനം ശരിയാവുകയില്ല. കാരണം ഭ്രൂണം അള്ളിപ്പിടിക്കുഅന്നത് 40 ദിവസം കഴിഞ്ഞല്ല.ബീജസങ്കലനം കഴിഞ്ഞ് ആറാമത്തെ ദിവസം തന്നെ ഭ്രൂണം ഗര്‍ഭാശയഭിത്തിയില്‍ അള്ളിപ്പിടിക്കും. ഈ അള്ളിപ്പിടുത്തം 40 ദിവസം കഴിഞ്ഞ് അവസാനിക്കുന്നുമില്ല. പ്രസവസമയത്ത് പൊക്കിള്‍ക്കൊടി മുറിച്ച് പ്ലാസെന്റാ വേര്‍പ്പെടുത്തുന്നതു വരെ അള്ളിപ്പിടുത്തം തുടരും. അലഖ എന്ന വാക്കിനു തൂങ്ങിക്കിടക്കുന്നത്, അള്ളിപ്പിടിക്കുന്നത് എന്നൊക്കെ അര്‍ത്ഥം നല്‍കിയാലും ഖുര്‍ ആനിലെ വിവരണം തെറ്റു തന്നെ. അലഖ എന്ന രണ്ടാം ഘട്ടം കഴിഞ്ഞ് മാംസക്കട്ട എന്ന മൂന്നാം ഘട്ടം വരുന്നതോടെ അള്ളിപ്പിടുത്തം അവസാനിക്കുന്നില്ല എന്നതു കൊണ്ടു തന്നെ ആ പദത്തിനു ചോരക്കട്ട എന്നല്ലാതെ അള്ളിപ്പിടിക്കുന്നത് എന്നര്‍ത്ഥം കൊടുക്കാനാവില്ല. ശുക്ലബിന്ദു എന്ന ഒരു ഘട്ടം തന്നെ ഗര്‍ഭധാരണത്തിനു ശേഷം നിലനില്‍ക്കുന്നില്ല. ശുക്ലത്തിലെ ലക്ഷക്കണക്കിനു ബീജങ്ങളിലൊന്നു മാത്രമാണു അണ്ഡവുമായി ചേരുന്നത്. അപ്രകാരം സംയോജിച്ചുണ്ടാകുന്ന ഭ്രൂണകോശം അതിന്റെ അനുസ്യൂതമായ വിഭജനപ്രക്രിയയിലൂടെ വളരാന്‍ തുടരുന്നു.ബീജസങ്കലനം കഴിഞ്ഞാലുടന്‍ തന്നെ അണ്ഡം വളര്‍ന്നു തുടങ്ങും. 40 ദിവസം കഴിയുമ്പോഴേക്കും ഭ്രൂണത്തിനു തലയും ഉടലും വേര്‍തിരിയും. കണ്ണുകളും വായും രൂപപ്പെടാന്‍ തുടങ്ങുകയും കൈകാലുകളുടെ സ്ഥാനത്ത് മുഴകള്‍(buds) പ്രത്യക്ഷപ്പെടുകയും ചെയ്യും. 80 ദിവസം കഴിയുമ്പോള്‍ ചോരക്കട്ട ഇറച്ചിക്കട്ടയാകുമെന്നാണു നബിയും അല്ലാഹുവും പറയുന്നത്. ശാസ്ത്രം പറയുന്നത് ഏതാണ്ട് 12ആഴ്ച്ച കൊണ്ട് മനുഷ്യശിശുവിന്റെ ആകൃതി കൈവരുകയും കൈകാല്‍ വിരലുകള്‍ പോലും കൃത്യമായി രൂപപ്പെടുകയും ചെയ്യുമെന്നാണ്.നാലാം മാസത്തിലെ ജീവന്‍ ഊത്ത്!നാലു മാസം ജീവനില്ലാതെ കിടന്ന ഭ്രൂണത്തിനു ജീവന്‍ ഊതിക്കയറ്റാന്‍ ഒരു മലക്ക് ഗര്‍ഭാശയത്തിലെത്തുമെന്നാണു പ്രവാചകന്‍ വെളിപ്പെടുത്തുന്ന മറ്റൊരു അദൃശ്യജ്ഞാനം! ശാസ്ത്രദൃഷ്ട്യാ ഇതില്‍പ്പരമൊരു വിഡ്ഡിത്തം വേറെയില്ല. ബീജകോശവും അണ്ഡകോശവും അവ സംയോജിച്ചുണ്ടാകുന്ന ഭ്രൂണവുമെല്ലാം ജീവനുള്ളവയാണ്. ജീവന്റെ എല്ലാ സവിശേഷതയും ഉള്ളതുകൊണ്ടാണ് അവയൊക്കെ ക്രമപ്രകാരം വളര്‍ന്നു നിശ്ചിത ജീവിയായി തീരുന്നത്. ഈ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ജൈവ രാസ ഘടകങ്ങള്‍ അതാതു ജീവികോശത്തിലെ ക്രോമസോമുകളില്‍തന്നെ അടങ്ങിയിട്ടുണ്ട്. പുറത്തുനിന്നൊരു മലക്കിന്റെ ഇടപെടലൊന്നും ഇക്കാര്യത്തില്‍ ആവശ്യമില്ല. ഏതാണ്ടു നാലു മാസത്തെ വളര്‍ച്ചക്കു ശേഷമാണു കുഞ്ഞിന്റെ ചലനം പുറമേക്കനുഭവപ്പെട്ടു തുടങ്ങുന്നത്. ഇക്കാരണത്താല്‍ പണ്ടുള്ളവര്‍ ഊഹിച്ചുണ്ടാക്കിയ അന്ധവിശ്വാസമായിരിക്കാം മലക്കിന്റെ ആഗമനവും ജീവനൂതലും മറ്റും. നാലാം മാസം മലക്കു വന്ന് ഊതിക്കയറ്റുന്നത് ജീവനോ ആത്മാവോ എന്ന തര്‍ക്കവും അടുത്ത കാലത്തായി പൊന്തിവന്നിട്ടുണ്ട്. നാലു മാസം വരെ ശിശു ജീവനില്ലാതെ വളരുന്നു എന്നു തന്നെയാണ് മത പണ്ഡിതലോകത്തെ പൊതു മതം. നാലു മാസത്തിനു മുമ്പുള്ള ഭ്രൂണഹത്യ പാപമല്ല എന്ന് ജമാ അത്തെ ഇസ്ലാമിക്കാര്‍ ഫത്വ കൊടുത്തത് ഈ അടിസ്ഥാനത്തിലാണ്. [പ്രബോധനം 2000 നവംബര്‍ 4]ചുരുക്കത്തില്‍ ആറാംനൂറ്റാണ്ടിലെ സാധാരണക്കാര്‍ക്കറിയാവുന്നതിലപ്പുറം ശാസ്ത്രീയമായ ഒരറിവും ഖുര്‍ ആനോ ഹദീസോ വെളിപ്പെടുത്തുന്നില്ല. ഇക്കാര്യം സത്യസന്ധമായി വളച്ചുകെട്ടില്ലാതെ ഒരു മതപണ്ഡിതന്‍ തന്നെ തുറന്നു പറഞ്ഞത് ഇതാ കാണുക:- “ഗര്‍ഭാശയത്തില്‍ ഒരു ശിശു കടന്നുപോകുന്ന വിവിധ ഘട്ടങ്ങളെ സൂചിപ്പിച്ചിരിക്കുകയാണിവിടെ. ആധുനിക ഉപകരണങ്ങളുപയോഗിച്ച് ഇന്നു കണ്ടെത്തിയിട്ടുള്ള അതിസൂക്ഷ്മമായ പരിണാമഘട്ടങ്ങളൊന്നും പക്ഷെ ഇവിടെ വിശദീകരിക്കുന്നില്ല. മറിച്ച് ഒരു സാധാരണ കാട്ടറബിക്കു പോലും സുപരിചിതമായിരുന്ന മുഖ്യ പരിണാമദശകള്‍ മാത്രമേ ഇവിടെ പരാമര്‍ശിക്കുന്നുള്ളു. അതായത് ഇന്ദ്രിയം ഗര്‍ഭാശയത്തില്‍ പതിച്ച ശേഷം അത് ഒരു രക്തപിണ്ഡമാവുകയും പിന്നീട് രൂപമൊന്നുമില്ലാത്തതും ക്രമേണ മനുഷ്യരൂപം പ്രാപിക്കുന്നതുമായ ഒരു മാംസക്കട്ടയായി പരിണമിക്കുകയും ചെയ്യുമെന്നു സാധാരണക്കാര്‍ക്കു പോലും അറിയാമായിരുന്നു. വിവിധ അവസ്ഥകളിലുണ്ടാകുന്ന ഗര്‍ഭച്ഛിദ്രങ്ങളിലൂടെ ഭ്രൂണവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ അക്കാലത്തും മനുഷ്യര്‍ക്കു കാണാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അല്ലാഹു ഇവിടെ പ്രസ്തുത ഘട്ടങ്ങളിലേക്കു വിരല്‍ ചൂണ്ടിയത്. അതു മനസ്സിലാക്കുവാന്‍ അന്നും ഇന്നും ശാസ്ത്രീയ ഗൈനക്കോളജി ഗവേഷണങ്ങളുടെ ആവശ്യമൊന്നുമില്ല.”[തഫ്ഹീമുല്‍ ഖുര്‍ ആന്‍ വോള്യം3 പേജ്195]മൌദൂദിയുടെ ഈ വിവരണം വായിക്കാനിടയായിരുന്നെങ്കില്‍ നമ്മുടെ മോറീസ് ബുക്കായിയെപ്പോലുള്ളവര്‍ മതം മാറാന്‍ മുതിരുമായിരുന്നില്ല!തുടരും...

Saturday, April 5, 2008

മതം? മദം??

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി।
മതമില്ലെങ്കിലും മന്‍ഷ്യന്‍ നന്നായാല്‍ മതി!