Thursday, May 14, 2009

ഭീരുക്കളുടെ വെല്ലുവിളി

ബീമാപ്പള്ളിയുടെ ബ്ലോഗ് കാണാന്‍ മനോഹരം തന്നെ.
പക്ഷെ വിഭവങ്ങള്‍ക്ക് ഒരു 40 കൊല്ലത്തെയെങ്കിലും പഴക്കം കാണും.
ഇതൊക്കെ എത്രയോ വട്ടം കണ്ടതും കേട്ടതുമല്ലേ? ഗാന്ധിജിയും ബര്‍ണാഡ്ഷായും ആനിബസന്റും അങ്ങനെ കുറെ മഹാന്മാര്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ മുഹമ്മദ് നബിയെപ്പറ്റിയും ഇസ്ലാമിനെപ്പറ്റിയും പറഞ്ഞ ഏതാനും വാചകങ്ങള്‍ കൊണ്ട് പ്രതിരോധിക്കാവുന്നതാണോ ഇസ്ലാമിനെതിരെ ജബ്ബാര്‍മാഷെപ്പോളുള്ള യുക്തിവാദികള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍?
ആ മഹാന്മാരൊക്കെ ഇസ്ലാമിനെ ആഴത്തില്‍ പഠിച്ചാണോ അങ്ങനെ പറഞ്ഞത്? എങ്കില്‍ അവരൊക്കെത്തന്നെയല്ലേ ഏറ്റവും കടുത്ത നരകശിക്ഷക്ക് അര്‍ഹര്‍? എല്ലാം മനസ്സിലാക്കിയിട്ടും ദീനില്‍ വിശ്വസിക്കാന്‍ കൂട്ടാക്കാതെ നബിക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് എഴുതിക്കൊടുത്ത് തങ്ങളുടെ വിശ്വാസങ്ങളില്‍ ഉറച്ചു നിന്നവര്‍ക്ക് എന്ത് ആത്മാര്‍ഥതയാണുള്ളത്? അതില്‍ തന്നെ പലരും നിരീശ്വരവാദികളുമായിരുന്നു !
ഒരു ജന്മം തന്നെ ഇസ്ലാം പഠിക്കാനും വിമര്‍ശിക്കാനും ഉഴിഞ്ഞു വെച്ച ജബ്ബാര്‍മാഷെപ്പോലുള്ളവര്‍ കിറുകൃത്യമായ റഫറന്‍സോടെ നംബറിട്ട ഉദ്ധരണികളോടെയാണ് കാര്യങ്ങള്‍ പറയുന്നത്. മറുപടി പറയുന്നവര്‍ ഇത്ര കൃത്യത പാലിക്കുന്നതായി കാണുന്നുമില്ല. ഇസ്ലാമിന്റെ വളര്‍ച്ചയെക്കുറിച്ച് വീമ്പു പറയുന്നതില്‍ അര്‍ഥമില്ല. ഇവിടെ കേരളത്തില്‍ ഒരു സാധാരണ മുക്കുവസ്ത്രീക്ക് , ലോകമെമ്പാടും ലക്ഷക്കണക്കിന്‍ ആരാധകരുള്ള മനുഷ്യദേവിയായി വിലസാന്‍ പറ്റുന്നത് -അതും ഈ സാക്ഷര കേരളത്തില്‍ ശാസ്ത്രയുഗത്തില്‍-നാം കാണുന്നു. ആളുകളുടെ വിശ്വാസ ശീലമാണതിനു കാരണം. അല്ലാതെ ആ സ്ത്രീയുടെ ദിവ്യത്വമല്ല. ഇക്കാര്യം മുസ്ലിം സുഹൃത്തുക്കളും സമ്മതിക്കുമല്ലോ. അപ്പോള്‍ ആള്‍ബലമല്ല കാര്യം . മറ്റു മതങ്ങളിലും ആളു കുറവൊന്നുമല്ലല്ലോ. എന്നിട്ടും ബൈബിളിലെ തെറ്റും വൈരുദ്ധ്യവും പറഞ്ഞു ക്രിസ്തുമതത്തെ വിമര്‍ശിക്കാന്‍ നിങ്ങള്‍ തുനിയുന്നു,. കോടിക്കണക്കിനു ക്രിസ്തുമതവിശ്വാസികളും , ക്രിസ്തുവിനെ പുകഴ്ത്തിയ ആയിരക്കണക്കിനു ബുദ്ധിജീവികളും മഹാന്മാരൂമൊക്കെ നിങ്ങളുടെ കണക്കില്‍ വെറും വിഡ്ഡികളോ?

..................................
ജബ്ബാര്‍ മാഷെ ധൈര്യമുണ്ടെങ്കില്‍ വാ ..[ഗുസ്തിക്കാണോ] എന്നു വെല്ലു വിളിക്കുന്ന കമന്റ് ഇട്ട ബീമാപ്പള്ളിയുടെ ബ്ലോഗ്ഗില്‍ ഞാന്‍ കുറെ ദിവസം മുമ്പ് ഇങ്ങനെയൊരു കമന്റ് ഇട്ടിരുന്നു. ധൈര്യം കൊണ്ടായിരിക്കാം ആ കമന്റ് ചവറ്റു കുട്ടയില്‍ ഇട്ടത്!

2 comments:

Faizal Kondotty said...

if u have no subject for posting, please start a post by praising the creator,we ll join with u

zubaida said...

കേരള യുക്തി വാദി സംഘം ഒരു യഥാര്‍ത്ഥ യുക്തിവാദ സംഘം ആണെന്ന് ധരിച്ചിരുന്നു.
ആ ധാരണ തിരുത്തട്ടെ, കാരണം നമ്മുടെ ബഹുമാന്യ ഇ എ ജബ്ബാര്‍ ആ സംഘടയുടെ വൈസ് പ്രസിഡണ്ട്‌ ആണെന്നറിഞ്ഞപ്പോള്‍ അത് വേണ്ടി വന്നു. അദ്ദേഹത്തിനു ഇസ്ലാം വിമര്‍ശനമാല്ലാതെ വേറെ യുക്തിവാദവുമില്ല.
മാത്രമല്ല അദ്ദേഹം ശരിയായ അന്ഞെയ വാദിയുമാണ്‌.