Sunday, January 25, 2009

അക്ബറും കൂട്ടരും വെള്ളം കുടിച്ചതെങ്ങനെ?

കൂട്ടാലിട സംവാദം

യുക്തിചിന്തയും വിശ്വാസവും

ജബ്ബാര്‍മാഷ് വിഷയം അവതരിപ്പിച്ചുകൊണ്ടു പറഞ്ഞതിന്റെ ചുരുക്കം ഏതാണ്ട് ഇങ്ങനെ:-

വിശ്വാസങ്ങള്‍ കുരുന്നു മനസ്സുകളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതിനാല്‍ മനുഷ്യമനസ്സില്‍ വേരുറച്ചു കിടക്കുന്നു. അന്ധമായ വിശ്വാസങ്ങളില്‍ ഉറച്ചു പോയ മനസ്സുകള്‍ക്കു സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയുകയില്ല. അവര്‍ തങ്ങളുടെ യുക്തി മുഴുവന്‍ ആ വിശ്വാസത്തെ ന്യായീകരിക്കാനും മറ്റുള്ളവരുടെ വിശ്വാസങ്ങളെ എതിര്‍ക്കാനും മാത്രം ഉപയോഗിക്കും. ഈ രണ്ടു കാര്യത്തിലും യുക്തിവാദികളെപ്പോലും കടത്തി വെട്ടുന്ന യുക്തിചിന്ത അവര്‍ക്കുണ്ട്. എന്നാല്‍ സ്വന്തം വിശ്വാസം അതെത്ര തന്നെ യുക്തിരഹിതവും വൈരുദ്ധ്യം നിറഞ്ഞതുമായാലും അതിനെതിരെ സ്വതന്ത്രമായ വിമര്‍ശനചിന്ത ഇക്കൂട്ടര്‍ക്ക് അസാധ്യമാണ്.
ഈ പറഞ്ഞതിനുള്ള ഉദാഹരണങ്ങള്‍:
1. ക്രിസ്തു മതത്തിനെതിരെ മുസ്ലിം പണ്ഡിതര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം അവര്‍ ദൈവത്തിനു പുത്രനുണ്ടെന്നു വിശ്വസിക്കുന്നു എന്നതാണ്. അത് ദൈവത്തിന്റെ ഏകത്വത്തിനും അന്തസ്സിനും ചേരാത്ത വിശ്വാസമാണ്. യുക്തിക്കു നിരക്കാത്തതാണു ദൈവപുത്രവാദം.
അതേ സമയം മുസ്ലിം വേദമായ ഖുര്‍ ആനില്‍ തന്നെ യേശു ദൈവപുത്രനാണെന്നു പച്ചയായിത്തന്നെ പറയുന്നുണ്ട്। അതിങ്ങനെ:-

“ഇമ്രാന്റെ പുത്രി മറിയം തന്റെ ‘ഫര്‍ജ്’ കാത്തു സൂക്ഷിച്ചു। അങ്ങനെ നമ്മുടെ ആത്മാവില്‍നിന്നും നാം അതില്‍ ഊതി....”(66:12; 21:91)

ഇവിടെ മറിയമിന്റെ യോനിയില്‍ അല്ലാഹു ഊതിയതിനാലാണ്‍ അവള്‍ യേശുവിനെ ഗര്‍ഭം ധരിച്ചതെന്നു ഖുര്‍ ആന്‍ പ്രസ്താവിക്കുമ്പോള്‍ യേശുവിന്റെ പിതാവ് അല്ലാഹുവല്ലാതെ മറ്റാരാണ്? അക്ഷരാര്‍ത്ഥത്തില്‍ തന്നെ യേശു ദൈവപുത്രനാണെന്നു ഖുര്‍ ആന്‍ വ്യക്തമാക്കിയിരിക്കെ ക്രിസ്റ്റ്യാനികള്‍ മറ്റൊരര്‍ത്ഥത്തില്‍ ദൈവത്തെ പുത്രവത്സലനായ ഒരു പിതാവിന്റെ സ്ഥാനത്തു കാണുന്നതിന്റെ യുക്തിയെ മുസ്ലിംങ്ങള്‍ ചോദ്യം ചെയ്യേണ്ടതുണ്ടോ?

യേശു ദൈവപുത്രനാണെന്നും അദഹം കുരിശില്‍ മരിച്ചെന്നും പറയുന്നത് ദൈവനിന്ദയായി മുസ്ലിംങ്ങള്‍ വ്യാഖ്യാനിക്കുന്നു। എന്നാല്‍ ദൈവത്തെ ഇതിലും പരിഹാസ്യമായി നിന്ദിക്കുന്നു എന്നു മറ്റുള്ളവര്‍ക്കു വ്യാഖ്യാനിക്കാവുന്ന എത്രയോ കാര്യങ്ങള്‍ ഖുര്‍ ആനിലുണ്ട്.

ഉദാഹരണം: മുഹമ്മദ് നബിയുടെ പിതൃസഹോദരനായിരുന്ന അബൂലഹബിനെ പേരെടുത്തു ചീത്ത പറയുന്ന അധ്യായമാണ് സൂറ്ത്തുലഹബ് । മുസ്ലിംങ്ങള്‍ നിസ്കാരവേളയില്‍ ഓതുന്ന ഈ അധ്യായം വാസ്തവത്തില്‍ ഒരു തെറിപ്പാട്ടല്ലേ? ഇതൊക്കെ ദൈവത്തിന്റെ വെളിപാടാണെന്നു പറയുന്നതും ദൈവനിന്ദയായി മറ്റുള്ളവര്‍ക്കു വ്യാഖ്യാനിക്കാമല്ലോ. അല്‍ അഹ്സാബ് എന്ന അധ്യായത്തില്‍ ദൈവത്തിന്റെ അന്തസ്സിനും നിലവാരത്തിനും ചേരാത്ത നിരവധി സൂക്തങ്ങളുണ്ട്.

ഉദാഹരണം: നബിയുടെ വീട്ടില്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നതും അദ്ദേഹത്തിന്റെ ഭാര്യമാരോടു സൊറപറയുന്നതും നബിക്ക് ഇഷ്ടമല്ല। അക്കാര്യം തുറന്നു പറയാന്‍ നബിക്കു ലജ്ജയുണ്ടെങ്കിലും അല്ലാഹുവിനു ലജ്ജയില്ല എന്നൊക്കെ വിശദീകരിക്കുന്ന വാക്യം. ദത്തുപുത്രന്റെ ഭാര്യയെ മൊഴി ചൊല്ലിച്ചു നബി കല്യാണം കഴിച്ച അന്നു രാത്രി ആളുകള്‍ കല്യാണസല്‍ക്കാരം കഴിഞ്ഞു പിരിഞ്ഞു പോകാതെ ചുറ്റിപ്പറ്റി നിന്നപ്പോള്‍ അതില്‍ അസഹ്യത തോന്നി അവതരിപ്പിച്ച ഈ വാക്യങ്ങള്‍ എങ്ങനെയാണു ദൈവത്തിന്റെ വെളിപാടാവുക? വീട്ടിലെ ഒരു കാര്യസ്ഥനെക്കൊണ്ടു നബിക്കു പറയിപ്പിക്കാവുന്ന നിസ്സാരകാര്യങ്ങളൊക്കെ ഇങ്ങനെ പ്രപഞ്ചസൃഷ്ടാവായ ദൈവത്തെ കൊണ്ടു പറയിച്ചതും ദൈവനിന്ദയല്ലേ? പ്രപഞ്ചം ഉണ്ടാക്കും മുമ്പേ തയ്യാറാക്കി വെച്ച ഒരു ഗ്രന്ഥത്തിലെ വാക്യങ്ങളാണു ഖുര്‍ ആന്‍ എന്നു പറയുന്നു. അതിലെങ്ങനെ ഇത്തരം ബാലിശവും അപ്രസക്തവുമായ കാര്യങ്ങളുണ്ടായി?

അല്ലാഹുവും മലക്കുകളും നബിക്കു സ്വലാത്തു ചൊല്ലുന്നു എന്ന വാക്യത്തിലും ദൈവനിന്ദ കാണാമല്ലോ. സ്രഷ്ടാവായ ദൈവം സൃഷ്ടിയായ മനുഷ്യന്റെ പിന്നാലെ സ്വലാത്തും ചൊല്ലി നടക്കുമോ?
2। ഹിന്ദുക്കള്‍ക്കെതിരെയുള്ള പ്രധാന വിമര്‍ശനം അവര്‍ വിഗ്രഹാരാധന നടത്തുന്നു എന്നാണല്ലൊ. ഹജ്ജ് എന്ന പേരില്‍ മുസ്ലിംങ്ങള്‍ മക്കയില്‍ നടത്തുന്നതിനപ്പുറം എന്തു വിഗ്രഹാരാധനയാണ് ഹിന്ദുക്കള്‍ നടത്തുന്നത്? കൊടുങ്ങല്ലൂരും തിരുപ്പതിയിലുമുള്ള എല്ലാ ആചാരങ്ങളും ഹജ്ജിലുണ്ട്. ദൈവത്തിനു പ്രതീകങ്ങള്‍ സങ്കല്‍പ്പിച്ച് അതിനു ചുറ്റും പ്രദക്ഷിണം നടത്തുന്നതും ബലിയറുക്കുന്നതും മൊട്ടയടിക്കുന്നതും കല്ലെറിയുന്നതുമൊക്കെത്തന്നെയല്ലേ വിഗ്രഹാരാധന? സഫാ മര്‍വാ കുന്നുകള്‍ അല്ലാഹുവിന്റെ പ്രതീകങ്ങളണെന്നു ഖുര്‍ ആനില്‍ പറയുന്നുമുണ്ട്. [ആയത്ത് ഓതി] .പ്രതീകാരാധന അല്ലാഹുവിനായാല്‍ യുക്തിഭദ്രവും മറ്റു ദൈവങ്ങള്‍ക്കായാല്‍ അതു വിഗ്രഹാരാധനയുമാണെന്ന യുക്തി ബാലിശമല്ലേ?

മറ്റു മതങ്ങള്‍ക്കെതിരെ ഉന്നയിക്കാവുന്ന എല്ലാ ആരോപണങ്ങളും ഇസ്ലാമിനെതിരെയും ഉന്നയിക്കാം. പക്ഷെ ഒരു മുസ്ലിം വിശ്വാസി തന്റെ വിശ്വാസങ്ങളൊക്കെ യുക്തിയാണെന്നും ശാസ്ത്രീയമാണെന്നും വാദിക്കാന്‍ യുക്തി മെനയുന്നു. തന്റെ വിശ്വാസങ്ങളിലും യുക്തിരഹിതമായ കാര്യങ്ങളുണ്ടെന്നു സമ്മതിക്കുകയുമില്ല. എല്ലാ വിശ്വാസങ്ങളും യുക്തിരഹിതമാണെന്നതാണു സത്യം. അതുകൊണ്ടു തന്നെ വിശ്വാസങ്ങളില്‍ ഏതു സത്യം ഏതു വ്യാജം എന്നു താരതമ്യം ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല.
ദൈവം ഉണ്ടോ ഇല്ലേ എന്ന തര്‍ക്കത്തിനു മാഷ് ആദ്യമേ പഴുതു കൊടുത്തില്ല. പ്രപഞ്ചത്തിനു പിന്നില്‍ ഒരു മഹാശക്തിയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. അതു പക്ഷെ മതം പരിചയപ്പെടുത്തുന്ന ദൈവങ്ങള്‍ അല്ല. അതെല്ലാം പ്രാകൃത മനുഷ്യന്റെ ബാലിശമായ ഭാവനകള്‍ മാത്രമായിരുന്നു. ഈ വിശദീകരണം അക്ബറിനും കൂട്ടര്‍ക്കും അവര്‍ റെഡിമെയ്ഡായി കരുതി വെച്ചിരുന്ന എല്ലാ കാര്യങ്ങളും മാറ്റി വെച്ച് അപ്രതീക്ഷിതമായ വിമര്‍ശനങ്ങള്‍ക്കു മറുപടി പറയേണ്ട ഗതികേടുണ്ടാക്കി. അവര്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ വെള്ളം കുടിക്കുന്ന കാഴ്ച്ച സദസ്സിലുണ്ടായിരുന്ന ആയിരത്തോളം പേര്‍ കണ്ടു നിന്നു. അരമണിക്കൂര്‍ മാഷ് പറഞ്ഞ കാര്യങ്ങള്‍ക്കു മറുപടി പറയാ‍ന്‍ മൂന്നു പേര്‍ക്കും ഇഷ്ടം പോലെ സമയമുണ്ടായിട്ടും മാഷ് പറഞ്ഞ ഒരു വിമര്‍ശനത്തിനു പോലും തൃപ്തികരമായ് മറുപടി പറയാന്‍ കഴിഞ്ഞില്ല. അക്ബറും ചെറിയമുണ്ടവും കാര്യമായി ഒന്നും പറയാതെ നിര്‍ത്തുകയാണുണ്ടായത്. മുഹമ്മദ് സുല്ലമി കുറെ ഉരുണ്ടു മറിഞ്ഞ് സമയം കളഞ്ഞു. സദസ്സിലുണ്ടായിരുന്ന മുജാഹിദ് പ്രവരകരുടെ മുഖത്ത് നിരാശയും അസഹിഷ്ണുതയും കാണപ്പെട്ടു. വെള്ളക്കുപ്പികള്‍ കാലിയായിട്ടും ചിലര്‍ പിന്നെയും അതെടുത്തു വായിലേക്കു കമഴ്ത്തുന്നതും . സിഗററ്റ് കത്തിച്ച് തലമാറി വായപൊള്ളിക്കുന്നതുമൊക്കെ അന്നു ഞങ്ങള്‍ കണ്ടു.!

17 comments:

കൊട്ടുകാരന്‍ said...

ഈ സംഭവത്തിനു ശേഷം ജബ്ബാര്‍ മാഷുമായി സംവാദത്തിലേര്‍പ്പെടാന്‍ ഈ മഹാപണ്ഡിതന്മാരൊന്നും തയ്യാറായിട്ടില്ല. മാഷും യുക്തിവാദികളും പലതവണ വെല്ലുവിളി നടത്തിയിട്ടുമുണ്ട്. മാഷ് ഇപ്പോഴും തയ്യാറാണ്. അക്ബറ് തയ്യാറല്ല എന്നു തുറന്നു സമ്മതിച്ചു കഴിഞ്ഞു. ഇനി ആരെങ്കിലുമുണ്ടോ?

അനില്‍@ബ്ലോഗ് said...

"മറ്റൊരനുഭവം കൂടി പറയാം। കോഴിക്കോട് ജില്ലയിലെ കൂട്ടാലിട എന്ന സ്ഥലത്ത് മുജാഹിദുകള്‍ ഒരു സംവാദം നടത്തി. യുക്തിവാദമായിരുന്നു വിഷയം. "

കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ അതേ സംഭവം തന്നെ അല്ലെ ഇത്?

ജബ്ബാര്‍ മാഷിന്റ്റെ ബ്ലോഗ്ഗില്‍ ഇപ്പോഴും ബഹളമയമാണല്ലോ. വാദ പ്രതി വാദങ്ങളല്ല, പര്‍സ്പരം ബന്ധമില്ലാത്ത വിഷയങ്ങള്‍ !

ali said...
This comment has been removed by the author.
ali said...

2 കലാനാഥന്‍ ശാസ്ത്രം പറയും. അതിന് എന്തെങ്കിലുമൊക്കെ പറഞ്ഞു രക്ഷപ്പെടാമെന്ന ആത്മവിശ്വാസമുണ്ട് അക്ബറിനും കൂട്ടര്‍ക്കും. പക്ഷെ ഖുര്‍ ആനും ഹദീസും പഠിച്ച ജബ്ബാര്‍മാഷിന്റെ അടുത്ത് ഇവരുടെ പരിപ്പൊന്നും വേവില്ല എന്നു കൊണ്ടറിഞ്ഞിട്ടുണ്ട്. അതാണു കാര്യം.

ali said...

3 ദൈവം ഉണ്ടോ ഇല്ലേ എന്ന തര്‍ക്കത്തിനു മാഷ് ആദ്യമേ പഴുതു കൊടുത്തില്ല. പ്രപഞ്ചത്തിനു പിന്നില്‍ ഒരു മഹാശക്തിയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. അതു പക്ഷെ മതം പരിചയപ്പെടുത്തുന്ന ദൈവങ്ങള്‍ അല്ല.

ali said...

1 മുജാഹിദുകാരായ സാധാരണക്കാര്‍ യുക്തിവാദികളെ സംവാദത്തിനു വെല്ലു വിളിക്കുക പതിവായിരുന്നു. വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് യുക്തിവാദികള്‍ പലപ്പോഴും തയ്യാറായി വരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ എന്തെക്കിലും ഞഞ പിഞ്ഞ പറഞ്ഞ് ഈ വിഭാഗം ഒഴിഞ്ഞു മാറുകയാണു പതിവ്. നിരവധി തെളിവുകള്‍ എനിക്കറിയാം.

2 കലാനാഥന്‍ ശാസ്ത്രം പറയും. അതിന് എന്തെങ്കിലുമൊക്കെ പറഞ്ഞു രക്ഷപ്പെടാമെന്ന ആത്മവിശ്വാസമുണ്ട് അക്ബറിനും കൂട്ടര്‍ക്കും. പക്ഷെ ഖുര്‍ ആനും ഹദീസും പഠിച്ച ജബ്ബാര്‍മാഷിന്റെ അടുത്ത് ഇവരുടെ പരിപ്പൊന്നും വേവില്ല എന്നു കൊണ്ടറിഞ്ഞിട്ടുണ്ട്. അതാണു കാര്യം.

3 ദൈവം ഉണ്ടോ ഇല്ലേ എന്ന തര്‍ക്കത്തിനു മാഷ് ആദ്യമേ പഴുതു കൊടുത്തില്ല. പ്രപഞ്ചത്തിനു പിന്നില്‍ ഒരു മഹാശക്തിയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. അതു പക്ഷെ മതം പരിചയപ്പെടുത്തുന്ന ദൈവങ്ങള്‍ അല്ല.

നട്ടപിരാന്തന്‍ said...

വിശുദ്ധ. ഖുറാന്‍ “പ്രായോഗികജീവിതത്തിലും”, വിശുദ്ധ ബൈബിള്‍ “ജീവിതസങ്കല്‍പ്പങ്ങളിലും”, ഹിന്ദു പുരാണഗ്രന്ഥങ്ങള്‍ “ദാര്‍ശനികതയിലും” ഊന്നിയുള്ള ഒരു മനുഷ്യന്റെ ദൈനംദിന ജീവിതത്തെ പരിപോഷിപ്പിക്കുന്നതിന് വളരെ ഉപകാരപ്രദമാണ്. അതിനെ ആ അര്‍ത്ഥത്തില്‍ കാണാന്‍ ശ്രമിക്കുകയായിരിക്കും വളരെ നല്ലത്.

എല്ലാ മതവും, മനുഷ്യന്റെ നന്മയ്ക്കാണ് ഊന്നല്‍ കൊടുത്തിരിക്കുന്നത്.െ നമ്മുടെ തെറ്റുകള്‍ക്ക് മതഗ്രന്ഥങ്ങള്‍ എന്തു പിഴച്ചു. (മതഗ്രന്ഥങ്ങളാണ് ജീവിതമെന്ന് കരുതുന്നവര്‍ക്കാണ് തെറ്റ് പറ്റിക്കൊണ്ടിരിക്കുന്നത്).

എന്തായാലും, ഇത്തരം ചര്‍ച്ചകള്‍ പരസ്പരം തെറ്റ്കുറ്റങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കട്ടെ,

എനിക്ക് ജബ്ബാര്‍ മാഷിന്റെ ബ്ലോഗിന്റെ ലിങ്ക് അയച്ച് തരുമോ?

എന്റെ ഈ മെയില്‍- saju.signature@gmail.com

നാട്ടുകാരന്‍ said...

നന്നായിട്ടുണ്ട് ......അഭിനന്ദനങ്ങള്‍!
എന്‍റെ നാട്ടു കാഴ്ചകള്‍ കണ്ടിട്ടുണ്ടോ?

zubaida said...

ജ്യോതിഷം 1

2009 ജ്യോതിശാസ്ത്ര വര്‍ഷം ഈ സമയത്ത് ചില ജ്യോതിഷ ചിന്തകള്‍ എന്നെ വായിക്കുന്നവരുമായി പങ്ക് വെക്കട്ടെ,
നിങ്ങളുടെ അഭിപ്രായങ്ങളും തേടുന്നു, എന്റെ email id zubaida.darees@gmail.com
ഏതാനും പോസ്റ്റുകള്‍ തുടര്‍ന്നും ദയവു ചെയ്തു വായിക്കുക.
'"ഒരു നക്ഷത്രത്തിന്നു താറുമാറാക്കാവുന്നതാണ് എന്റെ ജീവിതമെന്കില്‍ അതൊരു കാശിനു വില പിടിപ്പുള്ളതല്ല.
ജ്യോതിഷവും അത് പോലുള്ള ഗൂഡ വിദ്യകളും പ്രയേണേ ദുര്‍ബല മനസ്സിന്റെ ചിന്തകളാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.
അതിനാലവ നമ്മുടെ മനസ്സില്‍ സ്ഥാനം പിടിക്കുവാന്‍ തുടങ്ങിയാല്‍ ഉടന്‍ ഒരു വൈദ്യനെ കാണുകയും നല്ല ആഹാരം കഴിക്കുകയും വിശ്രമിക്കുകയും വേണം."
സ്വാമി വിവേകാനന്ദന്‍ (വിവേകാനന്ദ സാഹിത്യസര്‍വം വാള്യം 4, page 86) ജ്യോതിഷം. 1

zubaida said...

ജ്യോതിഷം. 2.

ഏതാണ്ടെല്ലാ ശാസ്ത്രജ്ഞ്രും ജ്യോതിഷത്തില്‍ വിശ്വസിക്കാത്തത്തിനു കാരണം അതിന് ശാസ്ത്രീയമായ തെളിവില്ലാത്തത് കൊണ്ടു മാത്രമല്ല, മറിച്ച്‌ പരീക്ഷണങ്ങളില്‍ തെളിയിക്കാവുന്ന മറ്റു സിദ്ധാന്തങ്ങളുമായി അത് ഒത്തു പോകാത്തത് കൊണ്ടുമാണ്. ഗ്രഹങ്ങള്‍ ഭുമിയെ അല്ല സുര്യനെയാണ് വലം വയ്ക്കുന്നതെന്ന് കൊപര്‍ നിക്കസും ഗലീലിയോയും കണ്ടു പിടിച്ചപ്പോഴും ന്യുടന്‍ അവയുടെ ചലനത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ അവതരിപ്പിച്ചപ്പോഴും ജ്യോതിഷം അങ്ങേയറ്റം അവിശ്വസനീയമായി തീര്‍ന്നു.

(പ്രപഞ്ചം ചുരുങ്ങിയ വാക്കുകളില്‍, സ്റ്റീഫന്‍ ഹോകിങങ്, വിവ: എ. രാജഗോപാല്‍ കമ്മത്ത്, പേജ് 89,90)

ജ്യോതിഷം. 2.

zubaida said...

ജ്യോതിഷം. 3,
ദേവന്മാര്‍ അസുര സഹായത്തോടെ മന്‍ഥര പര്‍വതം കടകോലും വാസുകി സര്‍പ്പം കയറുമായി പാലാഴി കടഞ്ഞു കിട്ടിയ അമൃത് തട്ടിയെടുത്തു അസുരന്മാര്‍ കടന്നു കളഞ്ഞു. അത് തിരിച്ചു പിടിയ്ക്കാന്‍ മഹാ വിഷ്ണു മോഹിനി വേഷത്തില്‍ അസുരലോകത്ത് അമൃത് വിളംബാനെന്ന വ്യാജേനെ വന്നു. പന്തിയില്‍ അസുരന്മാരോട് കണ്ണടച്ച് ഇരിയ്ക്കാനും അവസാനം കണ്ണ് തുറയ്ക്കുന്ന ആളെ താന്‍ വരിയ്ക്കുമെന്നും പ്രലോഭിപ്പിച്ചു അമൃത കുംഭവുമായി ദേവ ലോകത്തെത്തി.
ദേവന്മാര്‍ക്ക് അമൃത് വിളമ്പുന്ന പന്തിയില്‍ അസുരന്മാരായ രാഹുവും കേതുവും വേഷം മാറി ഇരിയ്ക്കുകയും കാവല്‍ക്കാരായ സുര്യ, ചന്ദ്രന്മാര്‍ അവരെ തിരിച്ചറിയുകയും മഹാവിഷ്ണു തന്റെ വജ്രായുധം കൊണ്ടു അവരെ കൊല്ലാന്‍ അവരുടെ തല അറുക്കുകയും അമൃത് കഴിച്ചതിനാല്‍ അവര്‍ മരിയ്ക്കാതിരിക്കുകയും ചെയ്തു
സുര്യ, ചന്ദ്രന്മാരോടുള്ള പ്രതികാരം തീര്‍ക്കാന്‍ അവയെ ഇവര്‍ ഇടക്ക് വിഴുങ്ങും, പക്ഷെ തല മാത്രമുള്ള ഇവര്‍ വിഴുങ്ങിയാലും കഴുത്തിലൂടെ അവ പുരത്ത് വരും അതാണത്രേ ഗ്രഹണങ്ങള്‍.
(അവലംപം ഭാഗവതം)
ജ്യോതിഷം. 3.

zubaida said...

ജ്യോതിഷം. ൪.

ശാസ്ത്രത്തിന്റെ വിജ്ഞാന സമ്പാദന രംഗത്തുപയോഗിക്കുന്ന മാര്‍ഗം ശാസ്ത്രീയ രീതിയാണ്. സംഷയിക്കുക, ചോദ്യം ചെയ്യുക, ഹിപോതെസിസ് രൂപീകരിക്കുക, താല്‍കാലിക തീരുമാനങ്ങളെടുക്കുക, ആ താല്‍കാലിക തീരുമാനങ്ങള്‍ ശരിയോ തെറ്റോ എന്ന് നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ഒക്കെ നടത്തി തെളിയിക്കുക. ആ നിരീക്ഷണങ്ങളുടെയും, പരീക്ഷണങ്ങളുടെയും ഫലങ്ങളില്‍ നിന്നു ഒരു ശരിയായ നിഗമനത്തിലെത്തുക. ആ നിഗമനമാണ് സിദ്ധാന്തം.

ശാസ്ത്രത്തില്‍ ഈ സിദ്ധാന്തം രൂപീകരിച്ചാലും അത് ആത്യന്തികമായി ശാസ്ത്രം അംഗീകരിച്ചു കൊള്ളണമെന്നില്ല.
ശാസ്ത്രകാരന്മാര്‍ പറയുന്നത് ആ സിദ്ധാന്തം, ഞാന്‍ കണ്ടു പിടിക്കുന്ന ഒരു ഗവേഷണ സിദ്ധാന്തം എന്റെ പരീക്ഷണ ശാലയില്‍ ഞാന്‍ കണ്ടു പിടിച്ചതാണെങ്കിലും എന്റെ മാതിരിയുള്ള പരീക്ഷണ ശാലയില്‍, എന്റേത് മാതിരിയുള്ള പരീക്ഷണ ശാലകളില്‍ ആവര്‍ത്തനത്തിന്നു വിധേയമായി അതെ ഗവേഷണം നടത്തി അതെ പരീക്ഷണ ഫലമുണ്ടായാല്‍ മാത്രമെ എന്റെ സിദ്ധാന്തം ശാസ്ത്ര ലോകം അംഗീകരിക്കു.

ഫ്രഞ്ച് അക്കാദമിക്ക് നമ്മുടെ തിയറികള്‍ പോവണം. അവര്‍ മറ്റു ഗവേഷണ ശാലകള്‍ക്ക് മറുപടി കൊടുക്കും. ആ ഗവേഷണ ശാലകളില്‍ നിന്നു മറുപടി വന്നാല്‍ മാത്രമെ ആ തിയറി അംഗീകരിക്കുകയുള്ളു. ആ അവസാനത്തെ ഈ പരിപാടിക്ക്‌ പറയുന്നത് സാമാന്യ വല്‍കരണം.കണ്ടു പിടിച്ച സിദ്ധാന്തം സാമാന്യ വല്കരണത്തിന്നു വിധേയമാക്കിയാല്‍ മാത്രമെ ശാസ്ത്രം അംഗീകരിക്കുകയുള്ളു.

യു കലാനാഥന്‍. (കേരളത്തിലെ പ്രഥമ യുക്തിവാദി) കേരള യുക്തിവാദി സംസ്ഥാന പ്രസിടണ്ട്.

ജ്യോതിഷം. ൪.

zubaida said...

ജ്യോതിഷം. ൫.
ക്രമപ്രവ്രതമായ പരീക്ഷണ നിരീക്ഷണങ്ങള്‍ ഉള്‍കൊള്ളുന്ന അറിവിന്റെ ഒരു ശാഖയാകുന്നു ശാസ്ത്രം.
ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറി
ജ്യോതിഷം.൫.

zubaida said...

ജ്യോതിഷം
ജനുവരി മുപ്പതിഒന്നു മുതല്‍ ജ്യോതിഷം എന്ന
ശീര്‍ഷകത്തില്‍ ഞാന്‍ കുറേശ്ശെ എഴുതിയിരുന്നല്ലോ?.
അതില്‍ അവസാനത്തെ പോസ്റ്റ് ഇ ഏ ജബ്ബാറിന്റെയും കൊട്ടുകരെന്റെയും പേര്‍സണല്‍ പ്രൊഫൈല്‍ അവരുടെ സ്വന്തം ബ്ലോഗില്‍ നിന്ന് കോപ്പി ചെയ്തു വച്ചതാണ്.
വായിച്ചിരിക്കുമല്ലോ?.
മുസ്ലിംകളുടെയും മത ദൈവ വിശസികളുടെയം അശാസ്ത്രീയ അന്ത വിശ്വാസങ്ങള്‍ ചൂണ്ടി കട്ടി അവരെ കളിയാക്കാന്‍ ബ്ലോഗ് തുടങ്ങിയ യുക്തിവാദികള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഈ മഹാ ബുദ്ധി? ജീവികള്‍ സ്വന്തം രാശിയും ജന്മ നക്ഷത്രവും സ്വന്തം ബ്ലോഗില്‍ നാണമില്ലാതെ ചേര്‍ത്തത് യഥാര്‍ത്ഥ യുക്തിവാദി്കള്‍കക് നാണക്കേടാണ്. ജ്യോതിഷത്തിന്റെ ശാസ്ത്രീയതയും മറ്റു ചില കാര്യങ്ങളും എന്റെ മുന്‍ പോസ്റ്റുകളില്‍ നിന്ന് വായനക്കാര്‍ മനസ്സിലക്കിയിരിക്കുമല്ലോ?.
അത് കൊണ്ട് ബഹുമാന്യ കപട യുക്തിവാദി നേതാക്കള്‍ യുക്തിവാദി്കള്‍കക് വേണ്ടി സംസാരിക്കാതിരിക്കുകയാണ് യഥാര്‍ത്ഥ യുക്തിവാദികളുടെ നന്മക്ക് നല്ലത്. പട്ടയുടെ അവസാന പോസ്റ്റില്‍ ജബ്ബാര്‍ കൂട്ടാലിട സംവാദത്തില്‍ ദൈവം ഉണ്ടോ ഇല്ലേ എന്ന ചര്‍ച്ചയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ വേണ്ടി പ്രപഞ്ചതിന്നു പിന്നില്‍ ഒരു മഹാ ശക്തി ഉണ്ടെന്നു പറഞ്ഞത് നാം വായിച്ചല്ലോ.. അത് യുക്തിവാദികളുടെ നിലപാടാണോ?.
ഇതില്‍ നിന്ന് എനിക്ക് മനസ്സിലാകുന്നത് ഇവര്‍ യുക്തിവാദികള്‍ അല്ല എന്നും കേവലം ഇസ്ലാമിനെയും മുസ്ലിംകളെയും കളിയാക്കുക എന്ന ഒരേ ഒരു ലക്ഷ്യതിന്നായി ആരുടെ ഒക്കെയോ കയ്യില്‍ നിന്ന് അക്ഷാരം വാങ്ങി നടക്കുന്നവരനെന്നാണ്.
ഇപ്പോള്‍ ഇത് പോലെയുള്ള മുസ്ലിം മോല്ലക്കമാരെയും തീവ്ര വാദ വക്താക്കളെയും സുലഭമായി കാണാമല്ലോ. ആ മുല്ലമാരും തീവ്ര വാദികളും ഇസ്ലാമിനെയുംമുസ്ലിംകളെയും എവിടെക്കാണ്‌ നയിക്കുന്നതെന്നും നാം കാണുന്നുണ്ട്. അതിന്റെ മറ്റൊരു പതിപ്പാണ് ജബ്ബാറും സൈദ് മുഹമമദും പട്ടയുമെല്ലാം. അത് കൊണ്ട് യഥാര്‍ത്ഥ യുക്തിവാദികള്‍ ഇത്തരം കപടന്‍ മാരെ തിരിച്ചറിയുക.
മത വിശ്വാസികള്‍ നിങ്ങളെ ആശയപരമായി വിമര്‍ഷികും നിങ്ങള്‍ക്ക് മതവിശ്വസികളെയും ആശയ പരമായി വിമര്‍ശിക്കാം എതിര്‍ക്കാം
എന്നാല്‍ ജബ്ബാറിനെ പോലെ പട്ടയെ പോലെയുള്ള കപടന്‍ മാരെ യുക്തിവാദികള്‍ തിരിച്ചറിയുക
ദൈവം രക്ഷിക്കട്ടെ
ജ്യോതിഷം.

കൊട്ടുകാരന്‍ said...

ജബ്ബാര്‍മാഷിന്റെ പ്രഭാഷണം

പ്രതിവാദം said...

http://prathivadam.blogspot.com/

zubaida said...

സ്നേഹ സംവാദം മാസിക ഇവിടെ വായിക്കുക